District News
വടകര: വടകരയില് നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കല്-കൊളാവിപാലം റൂട്ടുകളില് സര്വീസ് നടത്തുന്ന ബസുകളിലെ തൊഴിലാളികള് നടത്തിവന്ന ബസ് സമരം കളക്ടര് എം.എസ്. മാധവിക്കുട്ടി വിളിച്ച് ചേര്ത്ത യോഗത്തില് ഒത്തുതീര്ന്നു.
ഈ റൂട്ടുകളിലെ ബസുകള് ഒക്ടോബര് 15 വരെ ലിങ്ക് റോഡ് കേന്ദ്രമായി സര്വീസ് നടത്താനും അതിനുള്ളില് വടകര ഡിവൈഎസ്പി കണ്വീനറായ വിദഗ്ധ സമിതി ഗതാഗത പ്രശ്നം പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാനും തീരുമാനമായി.
വ്യാഴാഴ്ച രാവിലെ കളക്ടറേറ്റില് ചേര്ന്ന യോഗത്തില് പൊലിസിലെയും മോട്ടോര്വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും യൂണിയന് നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു.
ലിങ്ക് റോഡ് കേന്ദ്രമായ ബസ് സര്വീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിനെതിരേ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ബസ് തൊഴിലാളികള് സമരം തുടങ്ങിയത്.
Kerala
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു സജ ഫാത്തിമ. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
മാതാവ്: ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ.
Kerala
കോഴിക്കോട്: വടകരയിലെ തിരുവള്ളൂരിൽ അമിത വേഗതയില് എത്തിയ കാര് നിയന്ത്രണം വിട്ട് ആള്ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
അമിത വേഗതയില് എത്തിയ കാര് ഓട്ടോറിക്ഷയെ മറികടക്കാന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലേക്ക് പാഞ്ഞുകയറി അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. സമീപത്ത് പാര്ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലും കാര് ഇടിച്ചു.
പരിക്കേറ്റവരെ ഉടന് തന്നെ നാട്ടുകാരും പോലീസും ചേര്ന്ന് വടകര ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. അപകടത്തില് കാറിന്റെ മുന്ഭാഗം പൂര്ണമായും തകര്ന്ന നിലയിലാണ്.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലിൽ നിന്നും കീർത്തന പുറത്തിറങ്ങിയത്.
എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റ് അധ്യാപികമാരെയും ഇടപാടിന്റെ ഭാഗമാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതുവരെ അഞ്ച് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തത്.
Kerala
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് മാറ്റിയത്.
തെരഞ്ഞെടുപ്പ് സമയത്താണ് എ.വി. ദിനേശ് വടകരയിൽ ചുമതലയേറ്റത്. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വിപുലമാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അധ്യാപികമാർ വിദ്യാർഥികളെ മയക്കുമരുന്ന് കൈമാറ്റത്തിനും പണമിടപാടുകൾക്കും ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
മയക്കുമരുന്ന് കൈമാറ്റത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി വിദ്യാർഥികളെ മറയാക്കിയോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. പണമിടപാടുകൾക്കായി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. കേസിലെ ഡിജിറ്റല് തെളിവുകള് പൂര്ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ അധ്യാപികമാരായ കീര്ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ് രേഖകളും എസ്ഐടി വിശദമായി പരിശോധിക്കുകയാണ്.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായിരുന്ന പ്രതി മരുതോങ്കര സ്വദേശി കീര്ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി.
ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ പ്രതികളിലേക്ക് എത്താനും തെളിവ് ശേഖരിക്കാനും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും 5,000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗം വാദം.
അതേസമയം കേസിൽ ബിആര്സിയിലെ മുൻ അധ്യാപികമാരും മറ്റ് പ്രതികളുമായ നീഷ്മ, കാവ്യ എന്നിവര് നൽകിയ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.
Kerala
വടകര: അധ്യാപികമാര് ഉള്പ്പെട്ട എംഡിഎംഎ കേസിലെ പ്രധാനി വയനാട് സ്വദേശിയാണെന്ന നിഗമനത്തില് പോലീസ്. ഇയാളെ കണ്ടെത്തുന്നതോടെ കേസിന് നല്ലൊരു വഴിത്തിരിവുണ്ടാവകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ലഹരിവില്പനയില്നിന്ന് ലഭിച്ച കോടികളുടെ പണം പോയത് ഒരൊറ്റ വ്യക്തിയിലേക്കാണെന്നാണ് സൂചന.
വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചെറിയ കണ്ണികള് മാത്രമാണ് ഇപ്പോള് അറസ്റ്റിലായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേസില് നേരത്തേ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജില് കുര്യാക്കോസ് ലഹരിവില്പനയില്നിന്ന് കിട്ടിയ പണമെല്ലാം ഇയാള് നിര്ദേശിച്ച അക്കൗണ്ടുകളിലേക്കാണ് അയച്ചത്.
ക്യുആര് കോഡ് വഴിയും നേരിട്ടുള്ള അക്കൗണ്ട് ട്രാന്സ്ഫറായും പണം കൈമാറിയിട്ടുണ്ട്. വടകരയില് ആദ്യം പിടിയിലായ സഫ്വാനും കീര്ത്തന, കാവ്യ, നീഷ്മ എന്നീ അധ്യാപികമാരും ജിജിലുമായി ഇടപാട് നടത്തിയിട്ടുണ്ട്.
ഇവര്ക്കു പുറമേ വേറെ പലരും ജിജിലിനു പണം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു കോടിയോളം രൂപ ജിജില് വയനാട്ടുകാരനായ മൊത്തവിതരണക്കാരന് അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്.
Kerala
കോഴിക്കോട്: വടകര ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായി എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. പ്രതികളായ നീഷ്മ, കാവ്യ എന്നിവർ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെആർടിഎ) പേരാമ്പ്ര യൂണിറ്റ് ഭാരവാഹികളായി പ്രവർത്തിച്ചിരുന്നവരാണ്.
കഴിഞ്ഞ വർഷം പേരാമ്പ്രയിൽ വെച്ച് നടന്ന സംഘടനയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഇരുവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തത്. എന്നാൽ മറ്റാരും ഭാരവാഹിത്വം ഏറ്റെടുക്കാൻ തയാറാകാത്തതുകൊണ്ടാണ് ഇവരെ ചുമതല ഏൽപ്പിച്ചതെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു. അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംഘടന അന്ന് പുറത്തിറക്കിയ പോസ്റ്ററുകൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അറസ്റ്റിന് പിന്നാലെ ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇവർ സംഘടനാ അംഗത്വം പുതുക്കിയിരുന്നില്ലെന്നും കെആർടിഎയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എംഡിഎംഎ കേസിൽ പിടിയിലായവർ ഇടത് അനുഭാവികളാണെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Kerala
കല്പ്പറ്റ: വടകര ലഹരി കേസില് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജില് കുര്യാക്കോസില് നിന്നാണ് നിര്ണായക വിവരങ്ങള് ലഭിച്ചത്. വയനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. പ്രതികളുടെ ബാങ്ക് വിവരങ്ങള് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ മറ്റൊരു യുവതി കൂടി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ഇവർ നിലവിൽ ബംഗളൂരുവിലാണെന്നാണ് റിപ്പോർട്ടുകൾ.
റിമാന്ഡില് കഴിയുന്ന കാവ്യ, കീര്ത്തന എന്നിവരെ കസ്റ്റഡിയില് ആവശ്യപ്പെട്ട് സമര്പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൂടാതെ കഴിഞ്ഞ ദിവസം പിടിയിലായ നീഷ്മയെയും ജിജിനെയും കസ്റ്റഡിയില് ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമര്പ്പിക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് വടകരയിലെ ലഹരി കേസിൽ ഒരാൾ കൂടി പിടിയിലായി. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് പിടിയിലായത്. ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി നോക്കുകയായിരുന്നു അറസ്റ്റിലായ ജിജിൻ.
കേസിൽ കോടികളുടെ സാമ്പത്തിക ഇടപാട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ഡെലിവെറിയുടെ മറവിൽ ലഹരി വിൽപന നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിലായിരുന്നു.
പേരാമ്പ്ര ബിആര്സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റര് കോഴിക്കോട് ആവള കുട്ടോത്ത് സ്വദേശി നീഷ്മയാണ് പിടിയിലായത്. പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റ് അധ്യാപകരിലേക്കും അന്വേഷണം നീളുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: എംഡിഎംഎ കേസിൽ ഉൾപ്പെട്ട പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കി. കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തനയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയ്ക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
ലഹരി ഇടപാടുകൾക്കായി മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ ഈ ലഹരി വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ മാസം 28ന് വടകര സ്വദേശി പിടിയിലായതോടുകൂടിയാണ് പുറത്തുവന്നത്.
തുടർന്ന് നടത്തിയ അന്വേഷണമാണ് രണ്ട് അധ്യാപികമാരിലേക്കും എത്തിച്ചേർന്നത്. അതേസമയം ലഹരിവിരുദ്ധ ക്യാമ്പയിനുകളുടെ ഭാഗമായി വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ് അവതരിപ്പിച്ചതിന് കീർത്തന നേതൃത്വം നൽകിയിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Kerala
കോഴിക്കോട്: നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വടകരയിൽ ബൈത്തുൽ ജദീദ് വീട്ടിൽ സയ്യിദ് സലീമിന്റെ മകനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
മാതാവ് കുഞ്ഞിന് പാൽ നൽകിയ ശേഷം തൊട്ടിലിൽ കിടത്തി ഉറക്കിയതായിരുന്നു. കുറച്ചു സമയത്തിന് ശേഷം നോക്കിയപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിലും പുനരന്വേഷണം.
കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. വലിയ വിവാദങ്ങൾക്ക് കാരണമായ കേസിൽ പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിനു വോട്ടു മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീലിന്റെ നിജസ്ഥിതി ഇപ്പോഴാണു പുറത്തു വന്നത്.
വോട്ടു മറിച്ച ചില പ്രാദേശിക ബിജെപി നേതാക്കളെ അവർ പുറത്താക്കിയിട്ടുണ്ട്. പഴയ കോലീബി സഖ്യത്തിന്റെ അതേ പാതയിലാണു ബിജെപി-കോണ്ഗ്രസ് ഡീൽ നടന്നത്. ഇതിനു പിന്നിൽ ഷാഫി പറന്പിലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് ഭരണത്തിലെത്തില്ല.
ഇപ്പോൾ അവർക്കിടയിൽ ഉണ്ടായിരിക്കുന്ന തർക്കങ്ങൾ മേയ് നാലോടെ അവസാനിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണു വട്ടിയൂർക്കാവിൽ ഉണ്ടായ സംഘർഷമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: വടകരയില് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചാനിയം കടവിന് സമീപത്താണ് ബോംബുകൾ കണ്ടെത്തിയത്.
മൂന്ന് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
ബോംബുകൾ നിർവീര്യമാക്കാൻ നടപടി തുടങ്ങി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.
District News
കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനില് വാഹനാപകട കേസിനോട് അനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത സജീവന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം കസ്റ്റഡി മര്ദനമാണോ എന്ന കാര്യത്തില് വ്യക്തമായ നിഗമനത്തിലെത്താന് കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോട് റൂറല് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മരണം കസ്റ്റഡി മര്ദ്ദനം കാരണമാണെന്ന് ആരോപിച്ച് സമര്പ്പിച്ച പരാതിയില് കമ്മീഷന് ജുഡീഷല് അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്ട്ടിലാണ് ഇക്കാര്യമുള്ളത്. സംഭവത്തില് ക്രൈം 634/2022 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് റിപ്പോര്ട്ടില് പറഞ്ഞു. 2022 ജൂലൈ 22 ന് കേസന്വേഷണം വടകര ഡിവൈഎസ്പിയെ ഏല്പ്പിച്ചു. മരിച്ചയാളുടെ ശരീരത്തില് 11 മുറിവുകളുണ്ടായിരുന്നു.
മരണത്തിന് മുമ്പ് ഒന്നിലധികം തവണ ബലപ്രയോഗത്തിലൂടെ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു. പരിക്കുകളെ തുടര്ന്നുണ്ടായ ശാരീരികവും മാനസികവുമായ സമ്മര്ദ്ദം ഗുരുതരമായ ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും റിപ്പോര്ട്ടിലുണ്ട്. കേസില് കോഴിക്കോട് റൂറല് ഡിവൈഎസ്പിക്ക് രണ്ടു ദിവസം മാത്രമാണ് അന്വേഷണം നടത്താന് കഴിഞ്ഞതെന്നും സംഭവത്തിന്റെ രണ്ടാം ദിവസം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്നും റിപ്പോര്ട്ടില് പറയുന്നു. അതിനാല് മരണകാരണം കസ്റ്റഡി മര്ദ്ദനമാണോ അല്ലയോ എന്ന കാര്യത്തില് വ്യക്തമായ നിഗമനത്തിലെത്താന് കഴിഞ്ഞിട്ടില്ല.
കുറ്റാരോപിതനായ പോലീസ് ഉദ്യോഗസഥരെ സര്വ്വീസില് നിന്ന് സസ്പെന്ഡ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില് കമ്മീഷന് കേസ് തീര്പ്പാക്കി. പൊതുപ്രവര്ത്തകനായ കെ.യു. നിത്യാനന്ദ് സമര്പ്പിച്ച പരാതിയിലാണ് നടപടി.
Kerala
കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില് ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്സാര്(28) ആണ് ഫുജൈറയില് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന് ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന് പ്രവര്ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്സാറിന്റെ മൃതദേഹം മസാഫി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
Kerala
പാലക്കാട്: ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. രാഹുൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നും നിയമ നടപടിക്ക് പാർട്ടി എതിരല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുലിനെതിരായ നിയമ നടപടിയിൽ പാർട്ടി നേതൃത്വമോ, പാർട്ടി പ്രവർത്തകരോ എതിരല്ല. കോൺഗ്രസ് ഒരു ഘട്ടത്തിലും നിയമ നടപടിയ്ക്ക് തടസം നിന്നിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറമ്പിൽ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിച്ചിട്ടുണ്ട്. രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ അംഗമല്ല. പരാതി ലഭിച്ചപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തിരുന്നതായും എംപി വ്യക്തമാക്കി.
ലഭിച്ച പരാതി പാർട്ടി തന്നെ പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടി തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. കോൺഗ്രസ് മറ്റേത് പാർട്ടിയേക്കാളും കൃത്യമായ നിലപാട് വിഷയത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഷാഫി അറിയിച്ചു.
വടകരയിലെ ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിലും ഷാഫി പറമ്പിൽ നിലപാട് അറിയിച്ചു. ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിൽ താൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും തന്റെ പേര് എവിടെയെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.
ഇത്തരം വിഷയങ്ങളിൽ തങ്ങളെ ഉപദേശിക്കുന്നവർ മനസിലാക്കേണ്ടത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ബന്ധമുള്ളവർ അവരുടെ പാർട്ടിയിലും ജയിലിലും തുടരുകയാണെന്നും ഷാഫി പറമ്പിൽ എംപി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: വടകരയിൽ പ്രൈവറ്റ് ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശി ദിവാകരന് ആണ് മര്ദനമേറ്റത്. ബസ് പിന്നിലേക്കെടുക്കുമ്പോൾ മാറാൻ പറഞ്ഞതിനാണ് ദിവാകരന് നേരെ ആക്രമണമുണ്ടായത്.
വടകര പുതിയ ബസ് സ്റ്റാൻഡിൽ രാവിലെയോടെയാണ് സംഭവം നടന്നത്. വടകര-തൊട്ടില്പാലം റൂട്ടില് സര്വീസ് നടത്തുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരൻ. ബസ് പിന്നിലോട്ടെടുക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ആളോട് ദിവാകരന് മാറാന് പറഞ്ഞിരുന്നു.
ഇതില് ക്ഷുഭിതനായ ഇയാള് ദിവാകരനെ മർദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ ദിവാകരനെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു . രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു.
ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർജെഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ എംഎൽഎ ആരോപിച്ചു.
Kerala
കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെന്റ് ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
രജനി തെക്കെ തയ്യിലിനെതിരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ആർജെഡി നടപടി എടുത്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് സസ്പെൻഷൻ.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെ തയ്യിൽ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർഥി കോട്ടയിൽ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. രാധാകൃഷ്ണൻ വിജയിക്കുകയും ചെയ്തിരുന്നു.
Kerala
കോഴിക്കോട്: ആറാം ക്ലാസുകാരനെ ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകരയിൽ വാടകയ്ക്ക് താമസിക്കുന്ന ജോമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മർദനത്തിന് പ്രേരണ നൽകിയതിന് രണ്ടാനമ്മക്കെതിരെയും പോലീസ് കേസ് എടുത്തു. കഴിഞ്ഞ തിങ്കഴാഴ്ച മൂന്നിന് കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. കുട്ടിയുടെ കഴുത്തിന് പിടിച്ച് മർദിച്ചെന്നും ടോർച്ച് കൊണ്ടും കൈകൊണ്ടും അടിച്ച് കുട്ടിയെ പരിക്കേൽപിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
രണ്ടാനമ്മയുടെ പ്രേരണയാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും എഫ്ഐആറിലുണ്ട്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. തടഞ്ഞുവയ്ക്കൽ, പരിക്കേൽപ്പിക്കൽ, ബാലനീതി വകുപ്പുകൾ പ്രകാരമാണ് കേസ്.
Kerala
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പോലീസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഉമേഷിനെതിരായ റിപ്പോര്ട്ട് ഡിജിപി തിങ്കളാഴ്ച സര്ക്കാരിന് കൈമാറാനിരിക്കെയാണ് നടപടി. അതേസമയം ആരോപണ വിധേയനായ ഡിവൈഎസ്പി ഉമേഷ് ശനിയാഴ്ച മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Kerala
കോഴിക്കോട്: വടകരയിൽ സ്റ്റാര്ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാര് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില് ചാലില് തന്സീമിനാണ് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നരം നാലോടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിര്ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടമുണ്ടായത്..
നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിന്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ തൻസീമിനെ അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കാനായില്ല. കാറിനകത്ത് തൻസീമിന്റെ കാൽ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് കാറിൽ നിന്ന് തൻസീമിനെ പുറത്തിറക്കിയത്.
പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Movies
രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രമേയമാക്കി എടുത്ത ‘ടി.പി. 51 വെട്ട്’ എന്ന സിനിമയിൽ ടി.പി. ചന്ദ്രശേഖരന്റെ റോൾ ചെയ്ത ടി.കെ. രമേശൻ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
വടകര പാക്കയിൽ 42-ാം വാർഡിലാണ് രമേശന് മത്സരിക്കുന്നത്. നേരത്തേ രശ്മി തിയറ്റേഴ്സിൽ നടനായിരുന്ന രമേശൻ ആദ്യമായി സിനിമയിൽ ചെയ്ത വേഷമാണിത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചന്ദ്രശേഖരന്റെ രൂപസാദൃശ്യം കഥാപാത്രത്തെ ശ്രദ്ധേയമാക്കി.
പിന്നീട് ചില ടെലി ഫിലിമുകളിലും മുഖം കാണിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രമായ വാർഡിലാണ് കോൺഗ്രസ് ടിക്കറ്റിൽ കന്നി മത്സരം. സിപിഎം സിറ്റിംഗ് സീറ്റിലാണു രമേശന് മത്സരിക്കുന്നത്.
2019 ജനുവരിയിലാണ്, സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലാക്കിയ ടി.പി. 51 വെട്ട് സിനിമ റിലീസായത്. അതേസമയം, ചില തിയറ്ററുകള് രാഷ്ട്രീയ സമ്മര്ദത്തെത്തുടര്ന്ന് ചിത്രം റിലീസ് ചെയ്യുന്നതില്നിന്നു പിന്മാറിയിരുന്നു. സംവിധായകന് മൊയ്തുതാഴത്തിന്റെ പാസ്പോര്ട്ട് ഉള്പ്പെടെ തടഞ്ഞുവച്ച സംഭവവും ഉണ്ടായി.
National
ന്യൂഡൽഹി: ഷാഫി പറമ്പിൽ എംപിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ ലോക്സഭ സെക്രട്ടേറിയറ്റ് റിപ്പോർട്ട് തേടി. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുന്നത്.
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും നിർദേശമുണ്ട്.
എംപിമാരായ ഷാഫിപറമ്പിലിൽ, കൊടിക്കുന്നിൽസുരേഷ് എന്നിവരുടെ പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിന്റെ നടപടി. പോലീസുകാര്ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഷാഫി പരാതി നല്കിയത്.
പേരാമ്പ്ര ഡിവൈഎസ്പി എന്.സുനില്കുമാര്, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസുകാര് മര്ദിച്ചതെന്നും റൂറല് എസ്പി ഇക്കാര്യം സമ്മതിച്ച സാഹചര്യത്തില് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
റൂറല് എസ്പി കെ.ഇ.ബൈജുവിനെതിരേയും പരാതിയില് പരാമര്ശമുണ്ടായിരുന്നു. പേരാമ്പ്രയില് ഒരു പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. അതിലേക്കാണ് താന് പോയത്. അവിടെ ക്രമസമാധാന പ്രശ്നമുണ്ടായിരുന്നില്ല. എന്നാല് പോലീസ് ഇടപെട്ട് പ്രശ്നം വഷളാക്കിയെന്നും പരാതിയിൽ പറയുന്നു.