x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ദാ​പു​രം, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു മ​റി​ച്ചു : എം.​വി.​ഗോ​വി​ന്ദ​ൻ


Published: April 24, 2026 06:35 PM IST | Updated: April 24, 2026 06:35 PM IST

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ദാ​പു​രം വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു മ​റി​ച്ചെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. യു​ഡി​എ​ഫ് ഉ​ന്ന​യി​ച്ച ബി​ജെ​പി ഡീ​ലി​ന്‍റെ നി​ജ​സ്ഥി​തി ഇ​പ്പോ​ഴാ​ണു പു​റ​ത്തു വ​ന്ന​ത്.

വോ​ട്ടു മ​റി​ച്ച ചി​ല പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ളെ അ​വ​ർ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ കോ​ലീ​ബി സ​ഖ്യ​ത്തി​ന്‍റെ അ​തേ പാ​ത​യി​ലാ​ണു ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് ഡീ​ൽ ന​ട​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ ഷാ​ഫി പ​റ​ന്പി​ലാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​ല്ല.

ഇ​പ്പോ​ൾ അ​വ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ മേ​യ് നാ​ലോ​ടെ അ​വ​സാ​നി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : congress bjp alliance vadakara nadapuram

Recent News

Corehub Up