x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പു​റ​ത്താ​കാ​ൻ വ​യ്യ ; സ​ർ​ക്കാ​രി​ന് മു​ന്നി​ൽ ഉ​പാ​ധി​ക​ളു​മാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ


Published: June 16, 2026 05:24 PM IST | Updated: June 16, 2026 05:26 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ രം​ഗ​ത്ത്. സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി​യ​തോ​ടെ ത​ങ്ങ​ളു​ടെ ക​ള​ക്ഷ​നി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ച്ചു. അ​തി​നാ​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ സ​ർ​ക്കാ​ർ ഭാ​ഗി​ക​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​തി​ദി​ന ക​ള​ക്ഷ​ൻ മു​ഴു​വ​ൻ സ​ർ​ക്കാ​രി​ന് കൈ​മാ​റാ​ൻ ത​യാ​റാ​ണ്. പ​ക​ര​മാ​യി ഓ​ടു​ന്ന ഓ​രോ കി​ലോ​മീ​റ്റ​റി​നും 55 രൂ​പ വീ​തം സ​ർ​ക്കാ​ർ ന​ൽ​ക​ണം. ഡ്രൈ​വ​റെ സ്വ​കാ​ര്യ ബ​സു​ട​മ നി​യ​മി​ക്കും. ക​ണ്ട​ക്ട​റെ സ​ർ​ക്കാ​ർ നി​യ​മി​ക്ക​ണം.

റോ​ഡ് നി​കു​തി, ഇ​ൻ​ഷു​റ​ൻ​സ്, അ​റ്റ​കു​റ്റ​പ്പ​ണി തുടങ്ങിയവ ഉ​ട​മ വ​ഹി​ക്കും. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സ​ർ​വീ​സ് ന​ൽ​കാം, ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Private bus owners government condition

Recent News

Corehub Up