x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​പ്പ​ക​ൽ ത​ല​ശേ​രി ന​ഗ​ര മ​ധ്യ​ത്തി​ൽ വ​യോ​ധി​ക​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലാ​ൻ ശ്ര​മം


Published: June 16, 2026 06:56 PM IST | Updated: June 16, 2026 06:56 PM IST

ത​ല​ശേ​രി: ത​ല​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​റു​പ​തു​കാ​ര​നെ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ വ​ച്ച് ക​ഴു​ത്ത​റ​ത്ത് കൊ​ല്ലാ​ൻ ശ്ര​മം. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ചെ​ന്പി​ലോ​ട് പെ​റ്റു​മ്മ​ൽ വ​ള​പ്പി​ൽ മ​ന്ന​ൻ ക​ടി​യ​ൻ വീ​ട്ടി​ൽ നാ​സ​റി​നു നേ​രെ​യാ​ണ് വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്.

നാ​സ​റി​നെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞു 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​യി​ലാ​ണ്ടി പു​ളി​യ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ദി​നെ (39) ടൗ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി ബ്ലേ​ഡ് പോ​ലു​ള്ള മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് നാ​സ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : murder attempt elderly man Thalassery town

Recent News

Corehub Up