തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം മൂലം വോട്ട് യുഡിഎഫിന് അനുകൂലമായെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. രാഷ്ട്രീയ കാരണങ്ങൾ തോൽവിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ചടയമംഗലം, വൈക്കം, ചാത്തന്നൂർ നാദാപുരം മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടായി. വൈക്കത്ത് സി.കെ. ആശയ്ക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. അതേസമയം, ചാത്തന്നൂരിൽ സ്വീകാര്യത ഇല്ലായിരുന്നെന്ന പാർട്ടി റിപ്പോർട്ടിനെ ചിഞ്ചുറാണി എതിർത്തു. നാദാപുരത്ത് മതനമ്യൂനപക്ഷം എതിരായെന്നും അവലോകന റിപ്പോർട്ടിലുണ്ട്.
Tags : CPI Election Review Report