x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ൺ​മാ​ൻ​മാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് എ​സ്ഐ​ടി


Published: June 16, 2026 11:06 PM IST | Updated: June 16, 2026 11:07 PM IST

കൊ​ച്ചി: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നെ​തി​രെ എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്താ​ണ് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, സു​ര​ക്ഷാ സേ​ന​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. സ​ന്ദീ​പ്, ആ​ർ. അ​രു​ണ്‍, വി.​വി. വി​പി​ൻ, വി.​കെ. ഷൈ​ജു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ. ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം.

2023 ഡി​സം​ബ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ല്ല മ​റി​ച്ച് പ്ര​തി​ക​ൾ നി​യ​മം കൈ​യ്യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Tags : gunman beating youth congress alappuzha

Recent News

Corehub Up