Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beating

ആലുവയില്‍ യുവാവിനെ മര്‍ദിച്ച് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവില്‍ (27) നിന്നും മൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്‌ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.

ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോഫിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

Kerala

ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യ​യെ​യും ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്. സം​ഭ​വ​ത്തി​ൽ അ​യി​ലം സ്വ​ദേ​ശി സ​ജി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ഞ്ഞി​ന്‍റെ ത​ല ചു​മ​രി​ലി​ടി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് ഭാ​ര്യ​യ്ക്കും കു​ഞ്ഞി​നും നേ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​യി​ലം നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​യാ​യ സ​ജി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ഉ​പ​ദ്ര​വി​ച്ച​ത്. ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് നാ​ല് വ​ർ​ഷ​മാ​യി. ഇ​ക്കാ​ല​മ​ത്ര​യും യു​വ​തി​യെ ഇ​യാ​ൾ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സൗ​ന്ദ​ര്യം കു​റ​ഞ്ഞു, സ്ത്രീ​ധ​നം കു​റ​ഞ്ഞു എ​ന്നി​ങ്ങ​നെ​യാ​ണ് സ​ജി പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ സ​ജി അ​ക്ര​മാ​സ​ക്ത​നാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ളി​ന്‍റെ പി​ടി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ത​ല​യ്ക്കും മു​തു​കി​നും ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ ഭി​ത്തി​യി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞു, കു​ഞ്ഞി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​തി​ക്ര​മ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Kerala

പി​തൃ​സ​ഹോ​ദ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: അ​യ്യ​പ്പ​ന്‍​കാ​വി​ല്‍ പി​തൃ​സ​ഹോ​ദ​ര​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ഭി​ജി​ത്ത് അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. പെ​ണ്‍​സു​ഹൃ​ത്തി​നെ വി​വാ​ഹം ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഭി​ജി​ത്തി​ന്‍റെ പ​രാ​ക്ര​മം.

ക​ഴി​ഞ്ഞ മാ​സം 21ന് ​ആ​ണ് അ​ഭി​ജി​ത്ത് അ​മ്മ​യെ മ​ര്‍​ദി​ച്ച​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​മ്മ​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് നേ​ര​ത്തെ കേ​സെ
ടു​ത്തെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു.

എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ന​ട​ത്തു​ക​യാ​ണ് അ​ഭി​ജി​ത്ത്. വി​വാ​ഹ​മോ​ചി​ത​യും ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ​യു​മാ​യ യു​വ​തി​യു​മാ​യി അ​ഭി​ജി​ത് പ്ര​ണ​യ​ത്തി​ലാ​ണ്. എ​ന്നാ​ല്‍ ഈ ​വി​വാ​ഹ​ത്തെ കു​ടും​ബം എ​തി​ര്‍​ത്ത​താ​ണ് ക്രൂ​ര​ത​യ്ക്ക് കാ​ര​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​യ്യ​പ്പ​ന്‍​കാ​വ്-​ചി​റ്റൂ​ര്‍ റോ​ഡി​ല്‍ വ​ച്ച് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പി​തൃ​സ​ഹോ​ദ​ര​ന്‍ സ​ത്യ​പാ​ല​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ അ​ഭി​ജി​ത്ത് ശ്ര​മി​ച്ച​ത്.

Kerala

ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു, ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ർ​ദി​ച്ചു, അ​ക്ര​മി സം​ഘം അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും, ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഘം അ​റ​സ്റ്റി​ൽ.

മ​ൺ​വി​ള സ്വ​ദേ​ശി അ​ന​സ് .എ​ൻ (21), പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ഫ്സ​ൽ (21), അ​ദ്വൈ​ത് (20), ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി അ​ബു​ബേ​ക്ക​ർ സി​ദി​ഖ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ്റി​പ്ര, കു​ഴി​വി​ള, നാ​ലാ​ഞ്ചി​റ ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സം​ഘം ചേ​ർ​ന്നെ​ത്തി​യ പ്ര​തി​ക​ൾ ആ​ളു​ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് ത​ല​യി​ൽ അ​ടി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് നാ​ട്ടു​കാ​ർ​ക്ക് നേ​രെ തോ​ക്കും വാ​ളും കാ​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.

മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയിൽ വച്ച് ഇനാദ് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു.

തർക്കമായതോടെ യുവാവിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്ന ശേഷം പ്രതി കടന്നുകളയുമായിരുന്നു.അറസ്റ്റിലായ ഇനാദ് മുഹമ്മദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പൂന്തുറ, വലിയതുറ, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ലഹരി മരുന്ന് വിൽപന, അക്രമം തുടങ്ങിയ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ ഖാദർ, സഹീർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

Kerala

മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​നെ മ​ര്‍​ദി​ച്ച് മ​ക​ന്‍; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ട​ത്ത് ജൂ​ത​ന​ട​പ്പി​ല്‍ അ​ച്ഛ​നെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മ​ക​നെ​തി​രെ മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തു. ജൂ​ത​ന​ട​പ്പ് സ്വ​ദേ​ശി​യാ​യ പു​രു​ഷ​നാ​ണ് (68) മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ക​ന്‍ പ്ര​വീ​ണി​ന് (42) എ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ‌

പോ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ പ്ര​വീ​ണ്‍ ഒ​ളി​വി​ല്‍ പോ​യി. ഞാ​യ​റാ​ഴ്ച പു​രു​ഷ​നെ ത​ല്ലു​ന്ന പ്ര​വീ​ണി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു.

ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ പു​രു​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ് പു​രു​ഷ​ന്‍. പി​താ​വി​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​വീ​ണി​നെ​തി​രെ മു​മ്പും മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണി​നെ പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ക്കി​യ​ത്. പ്ര​വീ​ണി​നെ​തി​രെ ആ​റോ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Kerala

ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വം: നാ​ല് പ്രതികൾ പി​ടി​യി​ൽ

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സി​നി ജ​ലീ​ലി​നെ സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ പി​ടി​യി​ൽ. കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ടി.​ജു​മൈ​ല (36), എ.​കെ.​ക​ദീ​ജ (45), എ.​കെ.​ഷ​ഹ​ര്‍​ബാ​ന്‍ (33), ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി ആ​സ്യ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഡോ. ​സി​നി ജ​ലീ​ല്‍ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളു​ടെ ബ​ന്ധു​വാ​യ 31 കാ​രി​യെ ഗ​ര്‍​ഭാ​വ​സ്ഥ​യി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ അ​വി​ടെ​നി​ന്ന് റ​ഫ​ര്‍ ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍​വെ​ച്ച് യു​വ​തി മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നാ​ലു സ്ത്രീ​ക​ൾ ചേ​ർ​ന്ന് ഡോ​ക്ട​റെ റൂ​മി​ൽ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വ​ലി​യ​തു​റ​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് ക​വ​ർ​ച്ച; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​ണ​വും ഫോ​ണും ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബീ​മാ​പ​ള്ളി യു.​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ (32), വ​ള്ള​ക്ക​ട​വ് എം.​ആ​ർ പാ​ല​സി​ന് സ​മീ​പം വ​ലി​യ​വി​ളാ​കം പു​ര​യി​ട​ത്തി​ൽ സ​ഹീ​ർ​ഖാ​ൻ (25) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 17-ന് ​വ​ലി​യ​തു​റ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 4000 രൂ​പ​യും ഇ​വ​ർ ക​വ​ർ​ന്നു.

കൂ​ടാ​തെ, ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​നെ​ക്കൊ​ണ്ട് എം.​ഡി.​എം.​എ ഉ​പ​യോ​ഗി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം ബീ​മാ​പ​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ പി​ന്നീ​ട് വ​ലി​യ​തു​റ സ്റ്റേ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി

കൊ​​ച്ചി: പാ​​ല​​ക്കാ​​ട് അ​​ട്ട​​പ്പ​​ള്ള​​ത്ത് ജാ​​ര്‍ഖ​​ണ്ഡ്സ്വ​​ദേ​​ശി​​യാ​​യ അ​​ന്യസംസ്ഥാന ​​തൊ​​ഴി​​ലാ​​ളി​​യാ​​യ രാം​​നാ​​രാ​​യ​​ണ​​നെ മ​​ര്‍ദി​​ച്ചുകൊ​​ന്ന കേ​​സി​​ലെ എ​​ട്ടു പ്ര​​തി​​ക​​ളു​​ടെ ജാ​​മ്യം ഹൈ​​ക്കോ​​ട​​തി റ​​ദ്ദാ​​ക്കി.

പ്ര​​തി​​ക​​ൾ മൂ​​ന്ന് ദി​​വ​​സ​​ത്തി​​ന​​കം കോ​​ട​​തി​​യി​​ല്‍ കീ​​ഴ​​ട​​ങ്ങ​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം അ​​റ​​സ്റ്റ് ചെ​​യ്ത് ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്നും ജ​​സ്റ്റീ​​സ് എ. ​​ബ​​ദ​​റു​​ദ്ദീ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടു.

അ​​ട്ട​​പ്പ​​ള്ളം സ്വ​​ദേ​​ശി​​ക​​ളു​​മാ​​യ അ​​നു, ആ​​ന​​ന്ദ​​ന്‍, രാ​​ജേ​​ഷ്, ഷാ​​ജി, ജ​​ഗ​​ദീ​​ഷ് കു​​മാ​​ര്‍, പ്ര​​സാ​​ദ്, മു​​ര​​ളി, വി​​പി​​ന്‍ എ​​ന്നി​​വ​​രു​​ടെ ജാ​​മ്യ​​മാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്.

Kerala

കോ​ടാ​ലി കൈ ​ഉ​പ​യോ​ഗി​ച്ച് മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: കോ​ടാ​ലി കൈ ​ഉ​പ​യോ​ഗി​ച്ച് പ​തി​മൂ​ന്നു​കാ​ര​നാ​യ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. പ​ട്ടാ​ഴി മീ​നം ച​രു​വി​ള വീ​ട്ടി​ൽ രാ​ജു(48 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്നി​ക്കോ​ട് പോ​ലീ​സ് ആ​ണ് രാ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന രാ​ജു കു​ട്ടി​യെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഭാ​ര്യ വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യും ഇ​ള​യ സ​ഹോ​ദ​ര​നും മാ​ത്ര​മാ​യി​രു​ന്നു സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​മ​യം മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കോ​ടാ​ലി​യു​ടെ കൈ ​ഉ​പ​യോ​ഗി​ച്ചാ​ണ് ശ​രീ​ര​മാ​സ​ക​ലം മ​ർ​ദ്ദി​ച്ച​ത്.

മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ കാ​ലി​ലും കൈ​യ്ക്കും പു​റ​ത്തു​മെ​ല്ലാം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ർ​ദ​ന വി​വ​രം പു​റ​ത്താ​യ​ത്. അ​യ​ൽ​വാ​സി​ക​ൾ പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് കു​ട്ടി​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്.

ഔദ്യോഗിക ജോലിക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ പോലീസുകാരെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതികരണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.

ഇരുകൂട്ടരില്‍ നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകും.

പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്‍കാലത്ത് പരാതി ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിക്കും. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

Kerala

യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ച സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ്. പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്‍റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.

വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.

ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചത് എന്നും പരാതിക്കാർ പറയുന്നു. പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ എസ്പി നിർദ്ദേശം നൽകിയത് അനുസരിച്ച് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് കൈമാറും.

അതേസമയം കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

Kerala

ന​ഗ​രൂ​രി​ൽ എ​സ്ഐ​യെ മ​ർ​ദി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ എ​സ്ഐ​യെ പോ​ലീ​സു​കാ​ര​നും നാ​ട്ടു​കാ​രും സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. ന​ഗ​രൂ​രി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സ​റി​നെ​യാ​ണ് പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഓ ച​ന്ദു​വും സ​ഹോ​ദ​ര​നും ചി​ല നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. 

ന​ഗ​രൂ​രി​ൽ ക്ഷേ​ത്രം ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗാ​ന​മേ​ള​ക്കി​ടെ മ​ദ്യ​പി​ച്ചു ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ ച​ന്ദു അ​ട​ക്കം ഉ​ള്ള​വ​രെ പോ​ലീ​സ് പി​ടി​ച്ചു മാ​റ്റി​യി​രു​ന്നു. ഗാ​ന​മേ​ള ക​ഴി​ഞ്ഞ ശേ​ഷം ച​ന്ദു​വും സ​ഹോ​ദ​ര​നും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

എ​സ്ഐ അ​ൻ​സ​റി​നെ ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ഇ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ത​ന്നെ ച​ന്ദു​വും സ​ഹോ​ദ​ര​നും അ​ട​ക്കം മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ടി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്തു.

Kerala

കി​ട​ക്ക​യി​ൽ മൂ​ത്രം ഒ​ഴി​ച്ച​തി​ന് അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ക്രൂ​ര​ത; ര​ണ്ടാ​ന​മ്മ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കി​ട​ക്ക​യി​ൽ മൂ​ത്രം ഒ​ഴി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ​നം. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ടാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ര​ണ്ടാ​ന​മ്മ​യാ​യ ക​ഞ്ചി​ക്കോ​ട് കി​ഴ​ക്കേ​മു​റി​യി​ലെ താ​മ​സ​ക്കാ​രി ബീ​ഹാ​ർ സ്വ​ദേ​ശി​നി നൂ​ർ നാ​സ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ള​യാ​ർ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ള​ലേ​ൽ​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി പ​ഠി​ച്ചി​രു​ന്ന അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക​യാ​ണ് പൊ​ള്ള​ലേ​റ്റ് സം​ഭ​വം ക​ണ്ടെ​ത്തി​യ​ത്. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ആ​ന​യെ മ​ര്‍​ദി​ച്ച സം​ഭ​വം; ത​ങ്ങ​ളെ ക​രു​വാ​ക്കു​ന്ന​താ​യി പാ​പ്പാ​ന്മാ​ര്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​ള്ളൂ​ര്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ ആ​ന​യാ​യ ഉ​ള്ളൂ​ര്‍ കാ​ര്‍​ത്തി​കേ​യ​നെ മ​ര്‍​ദിച്ച സം​ഭ​വ​ത്തി​ല്‍ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ കൊ​ഴു​ക്കു​ന്നു.

സംഭവത്തിൽ തങ്ങളെ ക​രു​വാ​ക്കാ​ന്‍ ഒ​പ്പ​മു​ള്ള​വ​ര്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണ് ആ​ന​യെ മ​ര്‍​ദിച്ചു​വെ​ന്ന ആ​രോ​പ​ണ​മെ​ന്നാ​ണു പാ​പ്പാ​നാ​യ വി​ഷ്ണു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ത​ങ്ങ​ള്‍ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെന്ന് ആ​രോ​പി​ച്ചും സ്വ​ഭാ​വ​ദൂ​ഷ്യം ആ​രോ​പി​ച്ചും ആ​ന​യെ​യും ത​ങ്ങ​ളെ​യും മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ത​ങ്ങ​ള്‍ മ​ദ്യ​വും ക​ഞ്ചാ​വു​ം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര​ല്ലെ​ന്നും ആ​ന​യെ ന​ന്നാ​യി പ​രി​ച​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

സം​ഭ​വ​ദി​വ​സം ആ​ന​യെ മ​ര്‍​ദി​ച്ചു​വെ​ന്നു പ​റ​യു​ന്ന​തു വെ​റു​തെ​യാ​ണ്. ഒ​രു​വ​ര്‍​ഷ​ത്തോ​ളം മ​ദ​പ്പാ​ടു​ണ്ടാ​കു​ന്ന ആ​ന​യാ​ണ് കാ​ര്‍​ത്തി​കേ​യ​ന്‍. ആ​ന​യു​ടെ കാ​ലി​ലെ വ്ര​ണ​ങ്ങ​ള്‍ ഉ​ണ​ങ്ങ​ണ​മെ​ങ്കി​ല്‍ മ​രു​ന്നു​വ​യ്ക്ക​ണം. അ​തി​നു ര​ണ്ട​ടി കൊ​ടു​ത്താ​ല്‍ മാ​ത്ര​മേ കാ​ല്‍ പി​റ​കി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യു​ള്ളൂ. എ​ന്നാ​ല്‍ മാ​ത്ര​മേ മ​രു​ന്നു​വ​യ്ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നു​മാ​ണു പാ​പ്പാ​ന്മാ​രു​ടെ വാ​ദം. ത​ങ്ങ​ള്‍ മ​ദ്യ​പി​ക്കു​മെ​ന്നു കാ​ണി​ച്ചു മ​ദ്യ​ക്കു​പ്പി​ക​ള്‍ ചി​ല സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ക്ഷേ​ത്ര​വ​ള​പ്പി​ല്‍ കൊ​ണ്ടി​ട്ട​താ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ആ​ന​യെ മ​ര്‍​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത വ​നം​വ​കു​പ്പ് പാ​പ്പാ​ന്മാ​രി​ല്‍​നി​ന്നു മൊ​ഴി​യെ​ടു​ത്തു. ആ​ന​യെ മ​ര്‍​ദി​ച്ചി​ല്ലെ​ന്ന വാ​ദ​ത്തി​ല്‍ ഇ​വ​ര്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ള്ളൂ​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍ ക്ഷേ​ത്ര​വ​ള​പ്പി​ലെ ആ​ന​ക്കൊ​ട്ടി​ലി​ല്‍ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലും സം​ര​ക്ഷ​ണ​യി​ലും ക​ഴി​യുക​യാ​ണ്.

Kerala

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍ദേ​​​ശം

കൊ​​​ച്ചി: ഗ​​​ര്‍ഭി​​​ണി​​​യാ​​​യ യു​​​വ​​​തി​​​യെ സ്റ്റേ​​​ഷ​​​നി​​​ല്‍ മ​​​ര്‍ദി​​​ച്ച നോ​​​ര്‍ത്ത് സ്റ്റേ​​​ഷ​​​ൻ മു​​​ൻ സി​​​ഐ പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ത്ത നി​​​ല​​​വി​​​ലെ എ​​​സ്എ​​​ച്ച്ഒ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ര്‍ ജ​​​യ്‌​​​സിം​​​ഗാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. പ​​​രാ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു കൈ​​​മാ​​​റി.

വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തെ​​​ങ്കി​​​ലും ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Editorial

പു​തി​യ ദൃ​ശ്യം പു​റ​ത്തി​റ​ങ്ങി; വി​ല്ല​ൻ കാ​ക്കി​യി​ലൊ​തു​ങ്ങി​ല്ല

വേ​ണ്ട​പ്പെ​ട്ട ക്രി​മി​ന​ലു​ക​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ക്കു​ന്ന ആ​ഭി​ചാ​ര​ക്രി​യ​കൊ​ണ്ട് പോ​ലീ​സി​ലെ കു​റ്റ​വാ​ളി​ക​ളെ ഒ​ഴി​പ്പി​ക്കാ​നാ​കി​ല്ല. അ​തി​ന് ഒ​രു​ത്ത​ര​വ് മ​തി, കു​റ്റ​വാ​ളി പ​ട്ടി​ക​യി​ലു​ള്ള പോ​ലീ​സു​കാ​രെ ഇ​തി​നാ​ൽ സേ​ന​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്നു എ​ന്ന ഒ​രേ​യൊ​രുഉ​ത്ത​ര​വ്. കൊ​ച്ചി​യി​ലെ​ങ്കി​ലും തു​ട​ങ്ങു​മോ?

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ എ​സ്എ​ച്ച്ഒ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. പ്ര​ശ്നം ആ ​സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ശി​ക്ഷി​ച്ചാ​ൽ തീ​രി​ല്ല. കാ​ര​ണം, ആ ​ക്രൂ​ര​ത​യു​ടെ​യും ധാ​ർ​ഷ്‌​ട്യ​ത്തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ​ല​രും സ​ഹാ​യി​ച്ചി​രി​ക്കു​ന്നു. അ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ൽ കേ​സെ​ടു​ക്ക​ണം.

ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​പ്പി​ക്കാ​നും കു​റ്റ​വാ​ളി​യെ വെ​ളു​പ്പി​ക്കാ​നും ശ്ര​മി​ച്ച​ത് ഭ​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ആ ​രാ​ഷ്‌​ട്രീ​യ-​കു​റ്റ​വാ​ളി ബ​ന്ധ​വും പു​റ​ത്തു​വ​ര​ണം. അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ കേ​ര​ളം അ​ത്ത​ര​മൊ​രു സു​താ​ര്യ അ​ന്വേ​ഷ​ണം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. നാ​ളെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ, മ​റ്റൊ​രു സ്റ്റേ​ഷ​ൻ, പു​തി​യൊ​രു ഇ​ര... ഇ​ങ്ങ​നെ​യാ​ണ് ജ​നാ​ധി​പ​ത്യ പ​രി​ഷ്കാ​ര​ങ്ങ​ളെ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ കാ​ര്യാ​ല​യ​ങ്ങ​ളും ചേ​ർ​ന്നു മ​ർ​ദി​ച്ചൊ​തു​ക്കു​ന്ന​ത്.

2024 ജൂ​ണ്‍ 20നു ​ന​ട​ന്ന മ​ര്‍​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം പ​രാ​തി​ക്കാ​രി​ക്കു കൈ​മാ​റാ​ൻ പോ​ലീ​സ് നി​ർ​ബ​ന്ധി​ത​മാ​യ​ത്. അ​തോ​ടെ​യാ​ണ് യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ പൊ​ളി​ഞ്ഞ​ത്. പൊ​തു​സ്ഥ​ല​ത്തെ പോ​ലീ​സ് മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ബെ​ൻ​ജോ ബേ​ബി എ​ന്ന യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ ര​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഭാ​ര്യ ഷൈ​മോ​ൾ​ക്കു നേ​രേ​യാ​യി​രു​ന്നു പോ​ലീ​സ് ഗു​ണ്ടാ​യി​സം.

ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദി​ക്കു​ന്ന​തു ക​ണ്ടു പ്ര​തി​ക​രി​ച്ച ത​ന്നെ, നാ​ട​കം വേ​ണ്ടെ​ന്നു പ​റ​ഞ്ഞ് എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ​ച​ന്ദ്ര​ൻ പി​ടി​ച്ചു​ത​ള്ളി​യെ​ന്നാ​ണ് ഷൈ​മോ​ളു​ടെ പ​രാ​തി. തു​ട​ർ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് എ​സ്എ​ച്ച്ഒ​യെ ത​ള്ളി​മാ​റ്റാ​ൻ ശ്ര​മി​ച്ച ഷൈ​മോ​ളു​ടെ ക​ര​ണ​ത്ത് അ​യാ​ൾ ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ​യും അ​വ​രെ ത​ല്ലു​ന്ന​തു ക​ണ്ട് ത​ല​യി​ൽ കൈ​വ​ച്ചു നി​ല​വി​ളി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ക്കു​ന്ന എ​സ്എ​ച്ച്ഒ​യു​ടെ​യും കാ​ഴ്ച​ക്കാ​രാ​യ മ​റ്റു പോ​ലീ​സു​കാ​രു​ടെ​യും ദൃ​ശ്യം കേ​ര​ള​ത്തെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. അ​ത് ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നെ​യോ​ർ​ത്തു മാ​ത്ര​മ​ല്ല; ആ ​ദൃ​ശ്യം മ​റ​ച്ചു​വ​ച്ച് കു​റ്റ​വാ​ളി​യെ സം​ര​ക്ഷി​ക്കാ​ൻ കാ​ക്കി​ക്കാ​രും അ​വ​രു​ടെ സം​ര​ക്ഷ​ക​രും ചേ​ർ​ന്നു ന​ട​ത്തി​യ കു​റ്റ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും ഓ​ർ​ത്താ​ണ്. കേ​ര​ള​ത്തി​ലെ മെ​ച്ച​പ്പെ​ടു​ത്താ​നാ​കാ​ത്ത ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം ഈ ​പ​ങ്കാ​ളി​ത്ത​മാ​ണ്. ഇ​തേ പ​ങ്കാ​ളി​ത്ത​മാ​ണ് മു​ന്പും നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ടാ​യി​ട്ടും പ്ര​താ​പ​ച​ന്ദ്ര​ൻ എ​ന്ന മ​ർ​ദ​ക​നെ സ​ർ​വീ​സി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ച്ച​ത്.

ബെ​ൻ​ജോ​യ്ക്കെ​തി​രേ​യു​ള്ള കേ​സും മ​റ്റൊ​രു ദൃ​ശ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ്. നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ബെ​ന്‍​ജോ​യു​ടെ ടൂ​റി​സ്റ്റ് ഹോ​മി​നു പ​രി​സ​ര​ത്ത് മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് ര​ണ്ടു​പേ​രെ മ​ര്‍​ദി​ച്ച​ത് അ​ദ്ദേ​ഹം ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ചു. പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. അ​താ​യ​ത്, പോ​ലീ​സ് മ​ർ​ദി​ക്കു​ന്ന​ത​ല്ല, അ​തി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്തു​ന്ന​താ​ണ് കു​റ്റം. ഈ ​പോ​ലീ​സു​കാ​രു​ടെ ശൗ​ര്യം പ​ക്ഷേ, ചെ​ല​വാ​കു​ന്നി​ട​ത്തേ​യു​ള്ളൂ. എ​ത്ര വ​ലി​യ കു​റ്റ​വാ​ളി​ക​ളാ​ണെ​ങ്കി​ലും ഭ​രി​ക്കു​ന്ന​വ​രു​മാ​യോ മ​റ്റു രാ​ഷ്‌​ട്രീ​യ സ്വാ​ധീ​ന​മു​ള്ള​വ​രു​മാ​യോ ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടാ​ൽ പ​ല​രു​ടെ​യും മു​ട്ടി​ടി​ക്കും.

ഇ​ത്ത​രം വി​ധേ​യ​ന്മാ​രി​ൽ പ്ര​സാ​ദി​ക്കു​ന്ന അ​ധി​കാ​രി​ക​ളെ ധി​ക്ക​രി​ക്കാ​ൻ, ഇ​ച്ഛാ​ശ​ക്തി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ൽ ക്രി​മി​ന​ൽ പോ​ലീ​സി​ന്‍റെ വ​ലി​യൊ​രു പ​ട്ടി​ക​യു​ണ്ട്. 2022ൽ ​നി​യ​മ​സ​ഭ​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ച് 828 പേ​ർ! അ​തി​പ്പോ​ൾ ആ​യി​രം ക​വി​ഞ്ഞി​ട്ടു​ണ്ടാ​കും. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ടി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള കു​റ്റ​വാ​ളി​ക​ളെ വ​ച്ചു​കൊ​ണ്ട് "ക്ര​മ​സ​മാ​ധാ​ന പാ​ല​നം' തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ചി​ല ദൃ​ശ്യ​ങ്ങ​ൾ മാ​ത്രം പു​റ​ത്തു​വ​രു​ന്ന​ത്.

ബെ​ൻ​ജോ ത​ന്‍റെ ലോ​ഡ്ജി​ൽ ഒ​രു യു​വ​തി​യെ ത​ല്ലി​യെ​ന്ന പേ​രി​ൽ മ​റ്റൊ​രു വീ​ഡി​യോ​യും പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തി​ൽ ക​ഴ​ന്പു​ണ്ടെ​ങ്കി​ൽ അ​തു വേ​റെ കേ​സ്. ഒ​ന്ന് മ​റ്റൊ​ന്നി​നെ നി​ർ​വീ​ര്യ​മാ​ക്കേ​ണ്ട​തി​ല്ല. നാ​ലു മാ​സം മു​ന്പാ​ണ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. സു​ജി​ത്തി​നെ കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് പോ​ലീ​സു​കാ​ർ കു​നി​ച്ചു​നി​ർ​ത്തി ഇ​ടി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്.

2023 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​വും പോ​ലീ​സി​ൽ​നി​ന്നു ല​ഭി​ച്ച​ത് കോ​ട​തി ഇ​ട​പെ​ട്ട​തി​നു​ശേ​ഷ​മാ​ണ്. പോ​ലീ​സി​നെ​തി​രേ പ​രാ​തി​യൊ​ന്നും കൊ​ടു​ക്കാ​ൻ ശേ​ഷി​യോ ധൈ​ര്യ​മോ ഇ​ല്ലാ​ത്ത എ​ത്ര​യോ മ​നു​ഷ്യ​ർ “കി​ട്ടി​യ​തും വാ​ങ്ങി’’ പോ​യി​രി​ക്കു​ന്നു. എ​ത്ര​യോ മ​നു​ഷ്യ​രെ പോ​ലീ​സി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ കാ​ണാ​മ​റ​യ​ത്തി​ട്ട് ഉ​പ​ദ്ര​വി​ച്ചി​രി​ക്കു​ന്നു. കാ​ക്കി​യി​ടാ​ത്ത സം​ര​ക്ഷ​ക​രാ​ണ് ഈ ​അ​ധോ​ലോ​ക​ത്തെ വ​ള​ർ​ത്തു​ന്ന​ത്.

വേ​ണ്ട​പ്പെ​ട്ട ക്രി​മി​ന​ലു​ക​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ക്കു​ക​യും ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ സ​സ്പെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ഭി​ചാ​ര​ക്രി​യ​കൊ​ണ്ട് പോ​ലീ​സി​ലെ കു​റ്റ​വാ​ളി​ക​ളെ ഒ​ഴി​പ്പി​ക്കാ​നാ​കി​ല്ല. അ​തി​ന് ഒ​രു​ത്ത​ര​വ് മ​തി, ആ ​പ​ട്ടി​ക​യി​ലു​ള്ള​വ​രെ ഇ​തി​നാ​ൽ സേ​ന​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്നു എ​ന്ന ഒ​രേ​യൊ​രു ഉ​ത്ത​ര​വ്. സ​ത്യ​സ​ന്ധ​രും പ​ക്ഷ​പാ​തി​ക​ള​ല്ലാ​ത്ത​വ​രും നി​യ​മ​ത്തെ മാ​നി​ക്കു​ന്ന​വ​രു​മാ​യ പോ​ലീ​സു​കാ​രു​ടെ ആ​ത്മാ​ഭി​മാ​നം വ​ർ​ധി​പ്പി​ക്കാ​നും അ​തു മ​തി. കൊ​ച്ചി​യി​ലെ​ങ്കി​ലും തു​ട​ങ്ങു​മോ?

Kerala

സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ച്ചു; എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ പ​രാ​തി​യു​മാ​യി കൂ‌​ടു​ത​ൽ പേ​ർ രം​ഗ​ത്ത്. 2023ൽ ​ത​ന്നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നാ​യ റി​നീ​ഷ് എ​ന്ന യു​വാ​വ് രം​ഗ​ത്തെ​ത്തി.

ജോ​ലി​ക്കി​ട​യി​ൽ ഒ​രു പാ​ല​ത്തി​നു സ​മീ​പ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന റി​നീ​ഷി​നെ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഇ​യാ​ൾ മ​ർ​ദി​ച്ചു. എ​ന്തി​നാ​ണ് അ​ടി​ച്ച​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

കേ​സി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റെ​ത്തി മൊ​ഴി​യെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ റി​നീ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​താ​യി തെ​ളി​ഞ്ഞെ​ങ്കി​ലും എ​സ്എ​ച്ച്ഓ​യു‌​ടെ പേ​രി​ൽ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് റി​നീ​ഷ് പ​റ​ഞ്ഞു.

 

Kerala

ഗ​ർ​ഭി​ണി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; എ​സ്എ​ച്ച്ഒ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

 കൊ​ച്ചി: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഓ​യ്ക്കെ​തി​രെ ന​ട​പ​ടി. 2024 ജൂ​ൺ 20ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്​തു.

ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി ശ്യാം ​സു​ന്ദ​റാ​ണ് പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​യാ​ൾ യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി​ട്ടാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ്ര​താ​പ​ച​ന്ദ്ര​ൻ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യു​യ​മാ​യി ഒ​രു സ്വി​ഗി ജീ​വ​ന​ക്കാ​ര​നും നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

 

 

Kerala

യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ

കൊ​ച്ചി: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

കു​ഞ്ഞു​ങ്ങ​ളെ യു​വ​തി താ​ഴെ എ​റി​യാ​ൻ ശ്ര​മി​ച്ചു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം കൈ​യേ​റ്റം ചെ​യ്തു. സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​രോ​പ​ണ വി​ധേ​യ​നായ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ ന​ട​പ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ലെ അ​രൂ​ര്‍ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

 

 

 

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ര്‍​ദി​ച്ച കേ​സ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: മോ​ഷ​ണ ശ്ര​മ​മാ​രോ​പി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ര്‍​ദി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കി​ഴി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്, ആ​ദി​ൽ അ​ഹ​മ്മ​ദ്‌ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രു​മ്പ് വ​ടി​യും ത​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച് കു​ട്ടി​ക​ളെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ക​ടു​ത്ത മ​ർ​ദ​നം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ കൊ​ണ്ടോ​ട്ടി പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​സി. സ​ര്‍​ജ​ന്‍ ഡോ. ​ജി​തി​ന്‍​രാ​ജി​നെ ഡ്യൂ​ട്ടി​ക്കി​ടെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി ആ​ന​പ്പാ​റ ത​യ്യി​ല്‍ അ​മ​ല്‍ ചാ​ക്കോ (30), പെ​രി​ക്ക​ല്ലൂ​ര്‍ പാ​ല​ത്തു​പ​റ​മ്പ് മം​ഗ​ല​ത്ത് പി.​ആ​ര്‍. രാ​ജീ​വ് (31) എ​ന്നി​വ​രെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വാ​ടാ​ന​ക്ക​വ​ല​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​വും സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​തി​ന് ബി​എ​ന്‍​എ​സ് നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്താം തി​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ഡ്യൂ​ട്ടി​ക്കി​ടെ പ്ര​തി​ക​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഡോ​ക്ട​റോ​ട് ക​യ​ര്‍​ത്ത് സം​സാ​രി​ച്ച​ത് ഡോ. ​ജി​തി​ന്‍​രാ​ജ് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മം.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡോ​ക്ട​റെ ഇ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും ക​ഴു​ത്തി​നു കു​ത്തി​പി​ടി​ച്ചും നെ​ഞ്ചി​ല്‍ കൈ​കൊ​ണ്ട് ഇ​ടി​ച്ചും കാ​ല്‍ കൊ​ണ്ട് ച​വി​ട്ടി​യും കൈ ​വി​ര​ല്‍ പി​ടി​ച്ച് തി​രി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​റു​ടെ ഇ​ട​തു കൈ​യു​ടെ ചെ​റു​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. പു​ല്‍​പ്പ​ള്ളി ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ കെ.​വി മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Latest News

Corehub Up