ഹോട്ടലിലെ സംഘർഷത്തിന്റെ ദൃശ്യത്തിൽനിന്ന്
മലപ്പുറം: കുറ്റിപ്പുറത്തെ 'ചോറും മീനും' ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. വൈരംകോട് സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ബില്ലിലെ മീനിന്റെ വിലയെച്ചൊല്ലി ഉണ്ടായ തർക്കമാണ് ഒടുവിൽ കൈയാങ്കളിയിൽ കലാശിച്ചത്. തർക്കം പരിഹരിക്കാനും വഴക്ക് തടയാനും ചെന്ന ഹോട്ടൽ ജീവനക്കാരെ സംഘം ക്രൂരമായി മർദിച്ചുവെന്നാണ് ഉടമ പോലീസിൽ നൽകിയിരിക്കുന്ന പ്രധാന പരാതി.
ആക്രമണത്തിൽ ജീവനക്കാരുടെ ചുണ്ടിനും താടിയെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Tags : Kuttippuram hotel Mass clash five people Deepika DeepikaNewspaper NewsUpdate Headlines