x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂരിൽ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്ക്
Published: August 12, 2026 03:28 PM IST | Updated: August 12, 2026 03:28 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഋ​തി​ക് സ​ണ്ണി​യാ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ളും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ​കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണോ അ​തോ മ​റ്റ് വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണോ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Tags : man found dead Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up