ന്യൂഡൽഹി: മധുവിധു ആഘോഷിക്കാൻ മസൂറിയിലെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഗുരുഗ്രാമിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ ജീവനക്കാരിയും ഡൽഹി കിദ്വായ് നഗർ ഈസ്റ്റിൽ താമസക്കാരിയുമായ പി. രാധാഗായത്രി (27) ആണ് മരിച്ചത്.
ഉറങ്ങാൻ കിടന്ന രാധയെ രാവിലെ ഭർത്താവ് സൗമ്യ ശ്രീചരണാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കിൽനിന്നും രക്തമൊഴുകിയ നിലയിലാണെന്നും റൂമിൽ നിന്ന് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപ്രതിയിലേക്കു മാറ്റി.
ആന്ധ്ര പ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ രാധാഗായത്രിയും സൗമ്യ ശ്രീചരണും കഴിഞ്ഞ നവംബർ എട്ടിനാണു വിവാഹിതരായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : honeymoon dead mussoorie