സുല്‍ത്താന്‍ ബത്തേരി: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍. പരപ്പന്‍പൊയില്‍ തെക്കേപുരയില്‍ സനീഷ് കുമാറിനെയാണ് (40) 64 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റുചെയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ബത്തേരി കോട്ടക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
സംശയം തോന്നിയതിനെത്തുടര്‍ന്ന് പ്രതിയെ ടൗണിലെ ആശുപത്രിയിലെത്തിച്ച് സ്കാന്‍ ചെയ്തപ്പോള്‍ ശരീരത്തിനകത്ത് ഉരുള രൂപത്തിലാക്കി പൊതിഞ്ഞ നിലയില്‍ വസ്തു കണ്ടെത്തി. സനീഷ്കുമാറിനെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയാണ് ഉരുളകള്‍ പുറത്തെടുത്ത് എംഡിഎംഎയാണെന്ന് സ്ഥിരീകരിച്ചത്.
Tags : Kozhikode arrested smuggling MDMA