x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​ക അ​തി​ക്ര​മം; കെ​പി​സി​സി അം​ഗ​ത്തി​നെ​തി​രെ കേ​സ്


Published: June 16, 2026 11:24 PM IST | Updated: June 16, 2026 11:24 PM IST

കോ​ഴി​ക്കോ​ട്: യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കെ​പി​സി​സി അം​ഗം എ. ​അ​ര​വി​ന്ദ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ലൈ​ഗിം​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടു​ന്ന​തി​നാ​യി സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ‍​ർ​ത്തി​ച്ചി​ട്ടു​ള്ള നേ​താ​വാ​ണ് എ. ​അ​ര​വി​ന്ദ​ൻ.

ഇ​യാ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​ക്ക് സ്ഥാ​പ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി അ​ടു​ത്ത മാ​സം അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ലാ​വ​ധി നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ര​വി​ന്ദ​ൻ യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്.

Tags : sexual assault police case kpcc member thamarashery

Recent News

Corehub Up