കൂറ്റനാട്: നാഗലശേരി ഗ്രാമപഞ്ചായത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദന ചടങ്ങ്- വിജയോത്സവം 2026 തരൂർ പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി. നിഷ അധ്യക്ഷയായി. കഴിഞ്ഞ അധ്യയന വർഷത്തിൽ നൂറുശതമാനം വിജയം കൈവരിച്ച നാഗലശേരി ഹൈസ്കൂളിനെയും ചടങ്ങിൽ അനുമോദിച്ചു.
വൈസ് പ്രസിഡന്റ് കെ.ടി മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി. സുലൈഖ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ഹസീന, വാർഡ് മെംബർമാരായ എൻ.ആർ. അരുൺകുമാർ, ടി.യു. ഉദയൻ, തൃത്താല എഇഒ പ്രസാദ് മാസ്റ്റര്‍, ഡോ. രാമകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. ഷാജ് പ്രസംഗിച്ചു.
Tags : Victory Festival Nattuvishesham District News