x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ൽ


Published: June 17, 2026 02:16 AM IST | Updated: June 17, 2026 02:16 AM IST

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ൾ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റ് ചെ​യ്തു. എ​സ്.​എ​ൻ. പു​രം മു​ള്ള​ൻ​ബ​സാ​ർ സ്വ​ദേ​ശി ചി​റ​യി​ൽ വീ​ട്ടി​ൽ പ്ര​മോ​ദ്(47) ആ​ണു പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ​ദി​വ​സം പെ​ണ്‍​കു​ട്ടി സ്കൂ​ൾ​വി​ട്ടു ന​ട​ന്നു​പോ​വു​ന്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Arrested Nattuvishesham District News

Recent News

Corehub Up