x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുഃ​ഖ​ത്തി​നി​ട​യി​ലും എം​എ​ൽ​എ വാ​ക്കു​പാ​ലി​ച്ചു; പ​ട്ടേ​ങ്ങാ​നം ഉ​ന്ന​തി​യി​ൽ എ​ൽ​ഇ​ഡി ടി​വി​യെ​ത്തി


Published: June 17, 2026 03:05 AM IST | Updated: June 17, 2026 03:05 AM IST

ക​ടു​മേ​നി: ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ക​ടു​മേ​നി പ​ട്ടേ​ങ്ങാ​നം ഉ​ന്ന​തി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഒ​രു വാ​ക്കു​ന​ൽ​കി​യി​രു​ന്നു. ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശം പ​ങ്കി​ടാ​ൻ എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​വി​ടെ ഒ​രു ടി​വി വാ​ങ്ങി​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

പ​ക്ഷേ ലോ​ക​ക​പ്പി​ന്‍റെ ആ​ര​വ​ങ്ങ​ളു​യ​രു​മ്പോ​ഴേ​ക്ക് സ്വ​ന്തം അ​ച്ഛ​ന്‍റെ മ​ര​ണം മൂ​ലം എം​എ​ൽ​എ​യ്ക്ക് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നു. വ്യ​ക്തി​പ​ര​മാ​യ ദു:​ഖ​ത്തി​നി​ട​യി​ലും നാ​ട്ടു​കാ​ർ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​നം എം​എ​ൽ​എ മ​റ​ന്നി​ല്ല. എം​എ​ൽ​എ​യു​ടെ സ​മ്മാ​ന​മാ​യ എ​ൽ​ഇ​ഡി ടി​വി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ന്ന​തി​യി​ലെ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​സി. ലേ​ഖ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ്ഥാ​പി​ച്ചു.

ഇ​നി ഇ​വി​ടെ​യു​ള്ള​വ​ർ​ക്കും ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ൽ പ​ങ്കു​ചേ​രാം. ഒ​പ്പ​മി​രു​ന്ന് ലോ​ക​ക​പ്പ് കാ​ണാ​ൻ ഉ​ന്ന​തി​യി​ൽ വീ​ണ്ടു​മെ​ത്തു​മെ​ന്ന എം​എ​ൽ​എ​യു​ടെ വാ​ഗ്ദാ​ന​വും അ​ച്ഛ​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞാ​ലു​ട​ൻ പാ​ലി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

 

Tags : MLA Nattuvishesham District News

Recent News

Corehub Up