തളിപ്പറമ്പ്: മരം കടപുഴകിവീണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നാലോടെ ചൊറുക്കള പെട്രോള്‍പമ്പിന് സമീപമാണ് സംഭവം. വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്കാണ് മരം വീണത്. വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതരും തളിപ്പറമ്പ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് മരം മുറിച്ചുനീക്കിയത്. സംഭവത്തെത്തുടര്‍ന്ന് ഒരു മണിക്കൂറിലേറെ സംസ്ഥാനപാതയില്‍ വാഹനഗതാഗതം മുടങ്ങി. വാഹനങ്ങള്‍ ബാവുപ്പറമ്പ് റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പി.വി. ഗിരീഷിന്റെ നേതൃത്വത്തിൽ എ. സനീഷ്, കെ. ധനേഷ്, എം.എസ്. വൈഷ്ണവ്, വൈശാഖ് പ്രകാശന്, അക്ഷയ് പ്രകാശന്, ഹോം ഗാര്‍ഡ് കെ. പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട സംഘമാണ് മരം മുറിച്ചുനീക്കിയത്.
Tags : Traffic Nattuvishesham District News