തളിപ്പറമ്പ്: സിബിഎസ്ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്എഫ്ഐ തളിപ്പറന്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഗേറ്റിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞപ്പോൾ പോലീസിനെ മറികടന്ന് പോസ്റ്റ്ഓഫീസേക്ക് കടക്കാൻ സമരക്കാർ ശ്രമിച്ചതാണ് ഉന്തും തള്ളിലും സംഘർഷാവസ്ഥയ്ക്കും ഇടയാക്കിയത്.
ഏറെ നേരത്തെ ഉന്തും തള്ളിനും ശേഷം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. അഖില ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി. സിദ്ധാർഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം അതുൽ മൊറാഴ, ഏരിയ സെക്രട്ടറി അമൽ പ്രേമൻ എന്നിവർ പ്രസംഗിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് അതുല്‍രാജ്, സിദ്ധാഥ്, അമല്പ്രേം, ഹേമന്ത്, രോഹിത്, അനുഗ്രഹ്, അശ്വന്ത് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരേ പോലീസ് കേസെടുത്തു.
Tags : SFI Nattuvishesham District News