കരുവഞ്ചാൽ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സംഘടനയായ ശ്രേയസ് കരുവഞ്ചാൽ യൂണിറ്റിന്റെയും കോട്ടക്കടവ് വിസ്മയ സ്വാശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി വരാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിപ്രവർത്തകൻ കെ.സി. ലക്ഷ്മണനെ ആദരിച്ചു. വൃക്ഷത്തൈ വിതരണവും നടത്തി. ആൻസി അറക്കൽ അധ്യക്ഷത വഹിച്ചു. മായ സന്തേഷ്, എത്സമ്മ ഉറവിൽ, ജിൽഡ കറിയോപ്പിൽ, മോളി കാഞ്ഞിരത്തുംമുട്ടിൽ, ഗീത രവീന്ദ്രൻ പണ്ണേരി, സീത കെ. കല്ലുകുന്നേൽ, ശ്യാമള തിരുനിലക്കാട്ട്, കെ.വി. സജിത, ശ്രീജ എന്നിവർ പ്രസംഗിച്ചു.