ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഡെങ്കിപ്പനി ബാധിത മേഖലകളിൽ കണ്ണൂർ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കോഴിച്ചാൽ ടൗൺ, കോഴിച്ചാൽ റവന്യൂ, മീന്തുള്ളി മേഖലകളിലാണു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തളിപ്പറമ്പ് ഡിവിസി യൂണിറ്റിന്റെ സഹകരണത്തോടെ ഈ ഭാഗങ്ങളിൽ ഫോഗിംഗ് നടത്തി. പുളിങ്ങോം എഫ്എച്ച്സി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്പ്രേയിംഗും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും നടന്നു വരുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന വില്യം, പഞ്ചായത്തംഗങ്ങളായ റോഷി ജോസ്, വിജി.കെ. ജോൺ, പെരിങ്ങോം താലൂക്ക് ആശുപത്രി എപ്പഡമോളജിസ്റ്റ് ഡോ. മേവിസ് വർഗീസ്, തളിപ്പറമ്പ് ഡിവിസി ഹെൽത്ത് ഇൻസ്പെക്ടർ സി.വി. സുരേഷ് ബാബു, പുളിങ്ങോം എഫ്എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ്, ഡിവിസി യൂണിറ്റിലെ എസ്. രാജേഷ് കുമാർ, ടി.ജെ. ജെനീഷ്, സി. ജിമിൽ, ജെഎച്ച്ഐ എ.ജെ. ടിഞ്ചു, പിഎച്ച്എൻ അഞ്ജു ജെയിംസ്, ആശ വർക്കർ സിജി എന്നിവർ നേതൃത്വം നൽകി.
Tags : Dengue prevention Nattuvishesham District News