x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​കു​മാ​റി​നു മു​ന്പി​ൽ സി​പി​എം കു​ന്പി​ട്ടു​നി​ൽ‌​ക്കു​ന്നു: പ​ഴ​കു​ളം മ​ധു


Published: June 17, 2026 05:05 AM IST | Updated: June 17, 2026 05:05 AM IST

പ​ത്ത​നം​തി​ട്ട: എ. ​പ​ത്മ​കു​മാ​റി​ന‌ു മു​ന്നി​ൽ വി​പ്ല​വ​പാ​ർ​ട്ടി​യാ​യ സി​പി​എം കു​മ്പി​ട്ടു​നി​ൽ​ക്കു​ന്ന​താ​യി പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. പാ​ർ​ട്ടി പ​ത്മ​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ ഭ​യ​ക്കു​ന്നു. പ​ത്മ​കു​മാ​ർ പ​റ​ഞ്ഞ ദൈ​വ​തു​ല്യ​നാ​രെ​ന്ന​തു പ​ല​രെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള സി​പി​എ​മ്മി​ലെ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്മ​കു​മാ​റി​നെ സി​പി​എം ഇ​പ്പോ​ഴും സം​ര​ക്ഷി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം തേ​ടി​യ​പ്പോ​ൾ എ​ല്ലാ ക​മ്മി​റ്റി​ക​ളും പ​ത്മ​കു​മാ​ർ വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം മാ​ത്ര​മാ​ണ് സ​സ്പെ​ൻ​ഷ​നെ​ന്ന് പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.

പ​ത്മ​കു​മാ​റി​നെ ഇ​പ്പോ​ഴും സി​പി​എം സം​ര​ക്ഷി​ക്കു​ക​യാ​ണ്. താ​ൻ പൊ​ട്ടി​ക്കും എ​ന്നു പ​റ​യു​ന്ന ബോം​ബ് ഭ​യ​ന്നാ​ണ് ഇ​പ്പോ​ൾ സ​സ്പ​ൻ​ഷ​ൻ എ​ന്ന ത​ലോ​ട​ൽ ന​ട​പ​ടി ഉ​ണ്ടാ​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യേ​ക്കാ​ൾ വ​ലി​യ സ്കാം ​ശ​ബ​രി​മ​ല​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്. ഞെ​ട്ടി​ക്കു​ന്ന എ​ന്തോ വ​ലി​യ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വ​രും എ​ന്ന ഭ​യം സി​പി​എ​മ്മി​നു​ണ്ട്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള സാ​ധ്യ​ത സ​ർ​ക്കാ​ർ തേ​ട​ണം.​ഹൈ​ക്കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി എ​സ്ഐ​ടി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മ​ധു ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up