കൊല്ലം: ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പെരുമണ്‍, ഓലയില്‍കടവ് എന്നിവിടങ്ങളിലെ പാലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 44 കോടി രൂപയ്ക്കാണ് നിര്‍മിക്കുക.
ഓലയില്‍കടവ് പാലത്തിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി തേവള്ളി പാലംവരെ നീട്ടും. ഇതിനായി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. 73.4 കോടി രൂപയാണ് പദ്ധതി ചെലവ്. ഓലയില്‍കടവ് പാലത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാവേലി ഒരുക്കാനും സുരക്ഷാ ജീവനക്കാരെ നിയമിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Tags : nattu vishesham Development projects will be completed