x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് ആ​ദ​രം


Published: June 17, 2026 06:46 AM IST | Updated: June 17, 2026 06:46 AM IST

വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

 കോ​ല​ഞ്ചേ​രി: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന വി​ജ​യോ​ത്സ​വം ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ക​മാ​ൻ​ഡ​ർ സി.​കെ. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​ന അ​ധ്യാ​പി​ക ജീ​മോ​ൾ കെ. ​ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ബി​ജു​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ ക​ല റെ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. നാ​സ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​വ​തി ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 32 വി​ദ്യാ​ർ​ഥി​ക​ളും പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 26 പേ​രും ആ​ദ​രം ഏ​റ്റു​വാ​ങ്ങി.

ഫാ. ​ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ സ്കൂ​ൾ


കോ​ത​മം​ഗ​ലം: പു​തു​പ്പാ​ടി ഫാ. ​ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ ​ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ആ​ഷ്‌​ലി ജോ​സ​ഫ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജി​ജി ജോ​മോ​ൻ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം മീ​രാ കൂ​ത്തു​ർ, പ്രി​ൻ​സി​പ്പ​ൽ എ. ​സു​നി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജി മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Respect high achievers

Recent News

Corehub Up