x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലാ​മ​ന്തോ​ളി​ലെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന


Published: June 17, 2026 07:49 AM IST | Updated: June 17, 2026 07:49 AM IST

പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ൾ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താ​തെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ജ്യൂ​സും മ​റ്റു ശീ​ത​ള പാ​നി​യ​ങ്ങ​ളും ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ക​ർ​ശ​നന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ സെ​ക്ര​ട്ട​റി ആ​ർ​ച്ച എ. ​നാ​യ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ. അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ധ​ന്യ, ക്രി​സ്റ്റി ജോ​സ്, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Inspection at Pulamanthol

Recent News

Corehub Up