മേപ്പാടി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ മൂപ്പെനാട് പഞ്ചായത്ത് രണ്ടാം വാർഡ് കോണ്ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ജയ്ഹിന്ദ് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ അംഗം ഷഹർബാൻ സെയ്തലവി, യുഡിഎഫ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുനിൽ, കൃഷ്ണൻകുട്ടി, എ. ജോണ്, വാസു, ഷീല വേലായുധൻ, സുജാത തുടങ്ങിയവർ പ്രസംഗിച്ചു.