Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congratulated

Idukki

പ​രീ​ക്ഷാ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

ചെ​റു​തോ​ണി : എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റു മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ വ്യ​ക്തി​ക​ളെ​യും മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

ഇ​ടു​ക്കി സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗം റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ലും തൊ​ഴി​ൽ മേ​ഖ​ല​യി​ലും സം​ഭ​വി​ച്ച ക്ര​മ​ക്കേ​ടു​ക​ളാ​ണ് പ​ഠി​ച്ചി​റ​ങ്ങു​ന്ന യു​വാ​ക്ക​ളെ പു​റം​നാ​ടു​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ​പോ​ലും വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​യെ​ല്ലാം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ​ത​ക്ക മൂ​ല്യാ​ധി​ഷ്ടി​ത വി​ദ്യാ​ഭ്യാ​സ​രീ​തി പു​തി​യ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന്എം​എ​ൽ​എ പ​റ​ഞ്ഞു.

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, 42 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ ജോ​ബി ഈ​രൂ​രി​ക്ക​ൽ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ബി​ജു മാ​ത്യു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​പ്സി ജി​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

ത​ദ്ദേ​ശ സ്ഥാ​പ​ന വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

റാ​ന്നി: രാ​ജ്യ സേ​വ​നം ദൈ​വി​ക ശു​ശ്രൂ​ഷ​യാ​ണ​ന്നും അ​തു പ​വി​ത്ര​മാ​യി നി​ർ​വ​ഹി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ സ​ഭാം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ഭ​ദ്രാ​സ​ന മി​ഷ​ൻ ബോ​ർ​ഡിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ക്ഷി രാ​ഷ്‌ട്രീ​യ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും കേ​ൾ​ക്കാ​നും ക​രു​തു​വാ​നും ഒ​രു​ക്ക​മു​ള്ള മ​ന​സോ​ടെ സു​താ​ര്യ​വും സ​ത്യ​സ​ന്ധ​വു​മാ​യ ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് സു​സ്ഥി​ര വി​ക​സ​ന​വും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ 51 ഭ​ദ്രാ​സ​നാം​ഗ​ങ്ങ​ളെ മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​ന​ന്ദ​ന ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. വി​ജ​യ​ക​ര​മാ​യി സേ​വ​ന​കാ​ലം തി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് ഏ​ബ്ര​ഹാ​മി​നെ യോ​ഗം ആ​ദ​രി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റാ​ർ അ​നു ഫി​ലി​പ്പ്, റ​വ.​അ​രു​ൺ തോ​മ​സ്, റ​വ.​അ​ല​ക്സാ​ണ്ട​ർ ത​ര​ക​ൻ, റ​വ.​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഫ്രെ​ഡി ഉ​മ്മ​ൻ, ആ​നി പി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up