തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വീടിന് സമീപത്തുവച്ച് പെൺകുട്ടിയെ കുത്തിയത്.
കൃത്യത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വട്ടപ്പാറ പോലീസാണ് പിടികൂടിയത്. പ്രണയാഭ്യർഥന നിരസിച്ചതിന് 16 വയസുകാരിയെ ഇന്നലെ ഉച്ചയോടെയാണ് യുവാവ് ആക്രമിച്ചത്. സംഭവത്തിൽ വട്ടപ്പാറ പോലീസ് യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു.
സംഭവത്തിനുശേഷം കണിയാപുരത്ത് കാർ ഉപേക്ഷിച്ച പ്രതി ബന്ധുവിന്റെ കൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിയുമായ കുട്ടിക്കാണ് കുത്തേറ്റത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് സഹദ് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.
Tags : stabbing Kanyakulangara court