വെള്ളമുണ്ട: പ്രായപൂർത്തിയാകാത്ത മകൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവിന് ബിഎൻഎസ്(ഭാരതീയ ന്യായ സംഹിത) പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 1,30,000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആർ. സുനിൽ കുമാർ ശിക്ഷ വിധിച്ചത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി.എൻ. മുരളീധരൻ കേസിൽ ആദ്യം അന്വേഷണം നടത്തുകയും തുടർന്ന് സബ് ഇൻസ്പക്ടറായിരുന്ന എം.പി. ഷാജി അന്വേഷണം പൂർത്തിയാക്കി കോടതി മുന്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
Tags : nattu vishesham Father faces arrest