കൽപ്പറ്റ: മലപ്പുറത്തേക്ക് സ്ഥലംമാറ്റമായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ്ബാബുവിന് വയനാട് പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു.
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.പി. ഷമീർ, ഷഫീഖ് മുണ്ടക്കൈ, മുൻ പ്രസിഡന്റ് എ.എസ്. ഗിരീഷ്, മുൻ സെക്രട്ടറി നിസാം കെ. അബ്ദുള്ള, നീനു മോഹൻ, സി.വി. ഷിബു, ഒ.ടി. അബ്ദുൾ അസീസ്, പി. ഇല്യാസ്, ഫൈസൽ നെടുന്പാല, ലിന്റോ തോമസ്, ജയ്സണ് തോമസ് എന്നിവർ പ്രസംഗിച്ചു. ടി.എം. ജയിംസ് മെമന്റോ നൽകി. പി. റഷീദ് ബാബു മറുപടി പ്രസംഗം നടത്തി. പ്രസ്ക്ലബ് ട്രഷറർ ജിതിൻ കെ. ജോസ് സ്വാഗതവും എ. ബിജു നന്ദിയും പറഞ്ഞു.
Tags : nattu vishesham District Information Officers given a tour