x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല ഭീ​തി: ക​രു​വാ​ര​കു​ണ്ടി​ൽ പ​രി​ശോ​ധ​ന


Published: June 17, 2026 07:47 AM IST | Updated: June 17, 2026 07:47 AM IST

ക​രു​വാ​ര​കു​ണ്ട്: ഷി​ഗെ​ല്ല രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​നപ​രി​ശോ​ധ​ന. ജി​ല്ല​യി​ൽ ഷി​ഗെ​ല്ല രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​വാ​ര​കു​ണ്ടി​ൽ ആ​രോ​ഗ്യ-​ശു​ചി​ത്വ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്. ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

25ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​നന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​സീ​ന ചെ​റു​പ​ള്ളി​ക്ക​ൽ, എ.​എ​സ്. അ​രു​ണ്‍, ജെ.​എ​സ്. ബി​ന്ദു​രാ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ട​ർ ബി​നി​ൽ ലാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Shigella scare

Recent News

Corehub Up