x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇ​ൻ​ഡാ​ക്' വ​യ​നാ​ട്ടി​ലേ​ക്ക് സ്നേ​ഹയാ​ത്ര സം​ഘ​ടി​പ്പി​ച്ചു


Published: June 17, 2026 07:53 AM IST | Updated: June 17, 2026 07:53 AM IST

നി​ല​ന്പൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഇ​ൻ​ഡാ​ക് (ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഡി​ഫ​റ​ന്‍റ്‌ലി എ​ബ്ൾ പി​പ്പ്ൾ​സ് കോ​ണ്‍​ഗ്ര​സ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലേ​ക്ക് സ്നേ​ഹയാ​ത്ര സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 55 പേ​രാ​ണ് സ്നേ​ഹ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ച​ട​ങ്ങി​ൽ "ഇ​ൻ​ഡാ​ക്' സം​സ്ഥാ​ന ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് റ​ഹ്മാ​ൻ മു​ണ്ടോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. നൗ​ഷാ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​സി​ൻ വ​ണ്ടൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ സു​ലൈ​ഖ, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സു​ഭാ​ഷ് ഭാ​സി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ യാ​സ​ർ അ​റ​ഫാ​ത്ത്, നാ​സ​ർ കു​റു​വ, സു​ബൈ​ർ ക​ൽ​പ്പ​ക​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham "INDAC" organized

Recent News

Corehub Up