x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ കാട് കയറി "കുഴപ്പമില്ല' കാർഷികവിളകളാണോ വെട്ടും..


Published: June 17, 2026 07:46 AM IST | Updated: June 17, 2026 07:46 AM IST

പു​ഴ​ക്കാ​ട്ടി​രി: ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് ചു​റ്റും പു​ൽ​ക്കാ​ട് വ​ള​ർ​ന്ന​ത് സു​ര​ക്ഷാ​ഭീ​ഷ​ണി​യെ​ന്ന് നാ​ട്ടു​കാ​ർ. ദേ​ശീ​യ​പാ​ത രാ​മ​പു​രം അ​ങ്ങാ​ടി​യി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പ​മാ​ണ് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന അ​ത്തി​മ​ര​വും കാ​ടു​പി​ടി​ച്ച പ​രി​സ​ര​വു​മു​ള്ള​ത്. ഇ​വ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ലം​ഭാ​വം തു​ട​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നു.

വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തെ​ങ്ങു​ക​ളും മ​റ്റ് മ​ര​ങ്ങ​ളും അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി വെ​ട്ടി​മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ പ​തി​വാ​യി സ്വീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും പൊ​തു​സ്ഥ​ല​ത്തും കെഎ​സ്ഇ​ബി​യു​ടെ നി​യ​ന്ത്ര​ണ പ​രി​ധി​യി​ലും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ന്നു​കി​ട​ക്കു​ന്ന കാ​ടു​ക​ളും മ​ര​ച്ചെ​ടി​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

കാ​ടു​പി​ടി​ച്ച അ​വ​സ്ഥ തു​ട​രു​ന്ന​ത് മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. അ​തേ​സ​മ​യം വൈ​ദ്യു​തി​ലൈ​നു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള മ​ര​ച്ചെ​ടി​ക​ൾ നാ​ട്ടു​കാ​ർ സ്വ​മേ​ധ​യാ വെ​ട്ടി​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തും അ​പ​ക​ട​മാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളും വൈ​ദ്യു​താ​ഘാ​ത ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെഎസ്ഇ​ബി അ​ധി​കൃ​ത​ർ ത​ന്നെ അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : nattu vishesham Transformers enter the forest

Recent News

Corehub Up