x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണസ്തം​ഭ​ന​മെ​ന്ന് പ്ര​തി​പ​ക്ഷം


Published: June 17, 2026 07:44 AM IST | Updated: June 17, 2026 07:44 AM IST

നി​ല​ന്പൂ​ർ:​ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണസ്തം​ഭ​ന​മെ​ന്ന് പ്ര​തി​പ​ക്ഷം. നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി സ​മ​സ്ത മേ​ഖ​ല​യി​ലും പ​രാ​ജ​യ​മാ​ണ്.

ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഡി​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മ​ധ്യ​സ്ഥ​നാ​ക്കി​യ​തി​ലും ക​രാ​റു​കാ​രു​മാ​യി മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്തി​യ സെ​ക്ര​ട്ട​റി​ക്ക് എ​തി​രേ​യും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​വും സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ പി.​എം.​ ബ​ഷീ​ർ പ​റ​ഞ്ഞു.

ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് മാ​സ​മാ​യി​ട്ടും ഒ​ര​ടി മു​ന്നോ​ട്ടുപോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. സ്റ്റാ​ൻ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക ഷെ​ഡ് പി​ന്നി​ലേ​ക്ക് ആ​ക്കി​യ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സ​മ​യ​ത്താ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് പി.​എം.​ ബ​ഷീ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ വ​ന്ന മൂ​ന്ന് അ​ർ​ബ​ൻ സെ​ന്‍റ​റു​ക​ളി​ലും മ​രു​ന്നി​ല്ല. പ​ട്ട​രാ​ക്ക​യി​ലെ അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​ർ ച​ക്കാ​ല​ക്കു​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ളി​ൽ പ​ല​തി​നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ ക​ണ്ണ​ട​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

വ​യോ​ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യി​ല്ല. കൊ​ള​ക്ക​ണ്ട​ത്തെ പ​ക​ൽ​വീ​ട് പൂ​ട്ടി​യി​രി​ക്കു​ന്നു. ഇ​വ​ർ​ക്കാ​യി തു​ട​ങ്ങി​യ ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ബ​ഷീ​ർ ആ​രോ​പി​ച്ചു.

ദി​ന്ന​ശേ​ഷി സൗ​ഹൃ​ദ പാ​ർ​ക്കി​ൽ കെ​ട്ടി​ടം പ​ണി​യാ​ൻ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യാ​യി​രു​ന്ന സ​മ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ല.വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം അം​ഗം ഇ. ​അ​രു​ണ്‍​ദാ​സ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം അം​ഗം മി​നി ജോ​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Construction of Chandkunna

Recent News

Corehub Up