x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ ബ​ഹ​ള​വും കൈ​യാ​ങ്ക​ളി​യും; ഇ​ട​ത് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി


Published: June 17, 2026 07:50 AM IST | Updated: June 17, 2026 07:50 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യും ബ​ഹ​ള​വും. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ന​ട​ക്കാ​വ് പോ​ലീ​സ് പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത
സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ സ​മി​തി ചെ​യ​ർ​മാ​ൻ നാ​ല​ക​ത്ത് ബ​ഷീ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പ​ട്ടാ​ണ് ഇ​ട​ത് അം​ഗ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ യോ​ഗം ബ​ഹ​ള​ത്തി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ട​ത് കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഒ​ടു​വി​ൽ പ്ര​തി​ഷേ​ധി​ച്ചു.

2018 ഫെ​ബ്രു​വ​രി​യി​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ 66-ാമ​ത് ദേ​ശീ​യ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി​പ്പി​ൽ 1.24 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് അ​ടു​ത്തി​ടെ ക​ണ്ണൂ​ർ പേ​രാ​വൂ​ർ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​തി​ൽ ബ​ഷീ​റി​ന് പു​റ​മേ സി​പി​എം കോ​ഴി​ക്കോ​ട് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ്, സി. ​സ​ത്യ​ൻ, അ​ഹ്മ്മ​ദ്കു​ട്ടി എ​ന്ന ബാ​പ്പു​ട്ടി ഹാ​ജി, കെ.​കെ. മൊ​യ്തീ​ൻ കോ​യ എ​ന്നി​വ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്ത​ത്. കേ​സി​ൽ പ്ര​തി ചേ​ർ​ത്ത സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബ​ഷീ​ർ, കൗ​ണ്‍​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ, മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ബ​ഹ​ള​വും ഇ​റ​ങ്ങി​പോ​ക്കും പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും ബ​ഷീ​റി​നെ​തി​രാ​യ ആ​രോ​പ​ണ​വും തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​വും തീ​ർ​ത്തും രാ​ഷ‌്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ച്ചീ​രി സു​ര​യ്യ പ്ര​തി​ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മു​റി​ക​ൾ ലേ​ല​ത്തി​ൽ വ​യ്ക്കാ​നും ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ലെ അ​പ​ക​ട നി​ല​യി​ലു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Tags : Crowds and crowds gather at Perinthalmanna

Recent News

Corehub Up