ആലുവ : "ദീപിക നമ്മുടെ ഭാഷ പദ്ധതി'യുടെ ഭാഗമായി ആലുവ നാലാംമൈൽ ജ്യോതി പബ്ലിക് സ്കൂളിൽ ദീപിക പത്രം ആരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് പാണ്ടിയപ്പിള്ളിൽ ദീപിക പത്രം വിദ്യാർഥി പ്രതിനിധി ഗൗതം കൃഷ്ണക്കു നൽകി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കവിത സണ്ണി, സ്കൂൾ വീക്കിലി ന്യൂസ് കോ ഓർഡിനേറ്റർ ജിജി വർഗീസ്, ദീപിക ഏരിയ മാനേജർ നിബിൻ അലോഷ്യസ് എന്നിവർ സംസാരിച്ചു.
Tags : nattu vishesham Deepika Namma Bhasha