x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ട്ടു​കു​ളം മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ട് : ജ​യ​ന്തി റോ​ഡ് ടൈ​ൽ വി​രി​ച്ച് ഉ​യ​ർ​ത്തും


Published: June 17, 2026 06:50 AM IST | Updated: June 17, 2026 06:50 AM IST

കൂ​ത്താ​ട്ടു​കു​ളം: ജ​യ​ന്തി റോ​ഡ് പൊ​തു മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. നി​ല​വി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന ജ​യ​ന്തി റോ​ഡ് പി​ഡ​ബ്ല്യു​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൈ​ൽ വി​രി​ച്ച് ഉ​യ​ർ​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

റോ​ഡ് ടൈ​ൽ വി​രി​ച്ച് ഉ​യ​ർ​ത്തു​മ്പോ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം പൊ​തു മാ​ർ​ക്ക​റ്റ്, ഫ​യ​ർ സ്റ്റേ​ഷ​ൻ, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ടി. ​വി​നീ​ത്, ന​ഗ​ര​സ​ഭ ബി​ൽ​ഡിം​ഗ് വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ എം.​സി. രാ​ധി​ക എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

മാ​ർ​ക്ക​റ്റി​ലേ​ക്കും സ​മീ​പ​ത്തെ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ റോ​ഡ് നി​ർ​മാ​ണ​ത്തി​നൊ​പ്പം ത​ന്നെ കോ​ൺ​ക്രീ​റ്റ് ഹ​മ്പ് സ്ഥാ​പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​മ്പ് നി​ർ​മി​ക്കു​ന്ന​തോ​ടെ മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് ഈ ​ഭാ​ഗ​ത്തു​ള്ള കെ​എ​സ്ഇ​ബി. ട്രാ​ൻ​സ്ഫോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള സേ​ഫ്റ്റി കേ​ജ് ത​ട​സ​മാ​ണ്.

ഇ​തേ​ത്തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പി.​ജെ. അ​നീ​ഷു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി. ട്രാ​ൻ​സ്ഫോ​ർ​മ​ർ കേ​ജി​ന് പി​ന്നി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യു​ള്ള താ​ല്ക്കാ​ലി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ഹ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു ന​ൽ​കാ​മെ​ന്ന് കെ​എ​സ്ഇ​ബി എ​ഇ ഉ​റ​പ്പു​ന​ൽ​കി.

പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​ട നി​ർ​മ്മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​ൻ​സ് പോ​ൾ ജോ​ൺ അ​റി​യി​ച്ചു.

ച​ർ​ച്ച​ക​ളു​ടെ​യും സ്ഥ​ല​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി.​എ​സ്. സാ​റ, കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​മി മാ​ത്യു, സ​നൂ​പ് കു​ള​മ്പാ​ടം എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നി​ർ​ദ്ദി​ഷ്ട പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : nattu vishesham Flooding Koothattukulam market

Recent News

Corehub Up