വണ്ടൂർ: വണ്ടൂരിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ രാത്രികാല ആരോഗ്യ ശുചിത്വ പരിശോധനയുമായി ആരോഗ്യവകുപ്പ്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച കടകൾക്ക് പിഴയിട്ടു. വരും ദിവസങ്ങളിലും രാത്രികാല പരിശോധന കർശനമാക്കാൻ വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിലാണ് പരിശോധന. ഷിഗെല്ല, വയറിളക്കം തുടങ്ങിയ പകച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കാൻ നിർദേശം നൽകി. ചട്ടവിരുദ്ധമായി പ്രവർത്തിച്ച ചില കടകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസുകളും നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. ഹരീഷ്, എച്ച്ഐ ആശാനന്ദ്, ജെഎച്ച്ഐമാരായ അജു.പി. നായർ, എം.എം. ജസീർ, പി. ജിതേഷ്, പി. വിനയ, എൽഎസ്ജിഡി ക്ലർക്ക് സിദീഖ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.