കൊച്ചി: മര്‍ച്ചന്റ്സ് അസോസിയേഷന് കലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ക്ക് സ്വീകരണവും വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണവും നടത്തി.
കലൂരിലെ വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും എംബിബിഎസ് പാസായ ഒരു കുട്ടിയേയും എംബിഎ പാസായ രണ്ടു പേരെയുമാണ് ചടങ്ങില്‍ ആദരിച്ചത്. അസോസിയേഷനിലെ അഞ്ച് വ്യാപാരികള്‍ക്ക് സാമ്പത്തികസഹായം നല്കി. മുതിര്‍ന്ന പത്ത് വ്യാപാരികളെ യോഗത്തില്‍ ആദരിച്ചു.
യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ (യുഎംസി) സംസ്ഥാന ട്രഷറര്‍ നിജാം ബക്ഷി യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എസ്.പി. നവാസ് അധ്യക്ഷത വഹിച്ചു.
Tags : nattu vishesham Mayor's reception