x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​എം.​ മ​ണി തീ​ര​ദേ​ശ​വാ​സി​ക​ളെ അ​പ​മാ​നി​ച്ചു: കൊ​ല്ലം രൂ​പ​ത രാ​ഷ്്‌ട്രീയകാ​ര്യ​ സ​മി​തി


Published: June 17, 2026 05:54 AM IST | Updated: June 17, 2026 05:54 AM IST

കൊ​ല്ലം : സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന​നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി ന​ട​ത്തി​യ ക​ട​പ്പു​റ​ത്ത് കി​ട​ക്കു​ന്ന വി​വ​രം കെ​ട്ട​വ​ൻ എ​ന്ന പ്ര​യോ​ഗ​ത്തി​ലൂ​ടെ തീ​ര​ദേ​ശ​വാ​സി​ക​ളെ ആ​കെ ആ​ക്ഷേ​പി​ക്ക​യും അ​പ​മാ​നി​ച്ചി​രി​ക്ക​യു​മാ​ണെ​ന്ന് കൊ​ല്ലം രൂ​പ​ത രാ​ഷ്‌ട്രീ​യകാ​ര്യ​ സ​മി​തി ക​ൺ​വീ​ന​ർ അ​ഡ്വ. ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ.

മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് സ്വ​ന്തം പി​ടി​പ്പു​കേ​ടു കാ​ര​ണ​മൂ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ക​ഷ്‌ടപ്പെ​ട്ട ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ക​ട​പ്പു​റ​ത്തെ വി​വ​രം കെ​ട്ട​വ​രേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അ​വ​രെ​യാ​ണ് മു​തി​ർ​ന്ന നേ​താ​വ് ആ​ക്ഷേ​പി​ച്ച​ത്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​നം മ​ന്ത്രി വ​ന​ത്തി​ന്‍റെ പ​രി​സ​ര​ത്ത് പോ​കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു എ​ന്നാ​ൽ കാ​ടി​ന്‍റെ മ​ക്ക​ളോ​ടൊ​പ്പം ചേ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​സൂ​യ പൂ​ണ്ട​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് മു​തി​ർ​ന്ന നേ​താ​വി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ പു​റ​ത്തു വ​ന്ന​ത് .
തീ​ര​ദേ​ശ​വാ​സി​ക​ളെ ആ​ക്ഷേ​പി​ച്ച സി​പി​എം നേ​താ​വി​നെ തി​രു​ത്താ​ൻ പാ​ർ​ട്ടി ത​യാ​റാ​ക​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​ത രാ​ഷ്‌ട്രീയ കാ​ര്യ​സ​മി​തി പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​
പ്പെ​ട്ടു.

 

Tags : nattu vishesham M.M. Mani insulted the diaspora

Recent News

Corehub Up