x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ പ​ക​ര്‍​ച്ചവ്യാ​ധി പി​ടി​മു​റു​ക്കി


Published: June 17, 2026 05:57 AM IST | Updated: June 17, 2026 05:57 AM IST

കൊ​ല്ലം: ജി​ല്ല​യി​ല്‍ പി​ടി​മു​റു​ക്കി പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചു​പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, എ​ച്ച്.​വ​ണ്‍ എ​ന്‍.​വ​ണ്‍ എ​ന്നി​വ ബാ​ധി​ച്ചാ​ണ് മ​ര​ണം. ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ​യും തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന ക​ടു​ത്ത ചൂ​ടും രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​ക്കി​യ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

മേ​ലി​ല സ്വ​ദേ​ശി​നി​യാ​യ 77കാ​രി ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ 59കാ​ര​ന്‍ എ​ലി​പ്പ​നി ബാ​ധി​ച്ചും ഏ​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 68കാ​രി എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ ബാ​ധി​ച്ചു​മാ​ണ് മ​രി​ച്ച​ത്.

കൂ​ടാ​തെ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് കൊ​റ്റ​ങ്ക​ര സ്വ​ദേ​ശി​നി​യാ​യ 73കാ​രി​യും ശൂ​ര​നാ​ട് നോ​ര്‍​ത്ത് സ്വ​ദേ​ശി​നി​യാ​യ 64കാ​രി​യും മ​രി​ച്ചു.

അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ രോ​ഗാ​ണു​ക്ക​ളും കൊ​തു​കു​ക​ളും പെ​രു​കാ​ന്‍ കാ​ര​ണ​മാ​യ​തോ​ടെ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​ല്ലാം പ​നി​ബാ​ധി​ത​രെ കൊ​ണ്ടു നി​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മാ​ത്രം 67 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. എ​ലി​പ്പ​നി ബാ​ധി​ച്ച് 16 പേ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി.

നെ​ടു​മ്പ​ന, അ​ഞ്ച​ല്‍, ക​ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് നി​ല​വി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി​ട്ടു​ള്ള​ത്. തൃ​ക്കോ​വി​ല്‍​വ​ട്ടം, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
സാ​ധാ​ര​ണ പ​ക​ര്‍​ച്ച​പ്പ​നി​ക​ള്‍​ക്ക് പു​റ​മെ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് മൂ​ന്നു​പേ​ര്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

 

Tags :

Recent News

Corehub Up