കൊല്ലം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോ, ടാക്സി ആൻഡ് ലൈറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹന് ഉദ്ഘാടനം ചെയ്തു.
ഓട്ടോ ടാക്സി ചാര്‍ജ് അടിയന്തരമായി പുതുക്കി നിശ്ചയിക്കുക, പൊതുഗതാഗത വാഹനങ്ങളായ ഓട്ടോ, ടാക്സി, മറ്റ് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കുക, വിപണിയിലെ കടുത്ത വിലക്കയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ലാ പഞ്ചായത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നില്‍ സമാപിച്ചു.ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ. സേതുമാധവന് അധ്യക്ഷത വഹിച്ചു.
Tags : nattu vishesham Dharna