ചവറ : ഓടയിലെ അഴുക്ക് നിറഞ്ഞ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ വെള്ളം ഒഴുകാത്തവസ്ഥയിയിട്ടും അധികൃതര്‍ നിസംഗത പാലിക്കുന്നതായി പരാതി. ചവറ പഞ്ചായത്തിലെ പുത്തന്‍കോവില്‍ വാര്‍ഡിലെ മംഗലത്ത് മുക്കിലാണ് ഈ ദയനീയാസ്ഥ.
അഴുക്ക് നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അസഹനീയമായ ദുര്‍ഗന്ധവുമാണ് വമിക്കുന്നത്. ശക്തമായി ഒരു മഴ പെയ്താല്‍ ഓടയില്‍ കെട്ടിക്കിടക്കുന്ന വെള്ളം പാതയിലേക്ക് ഒഴുകുകയും ചെയ്യും.നല്ലേഴ്ത്ത് മുക്കില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തെ പാതയിലൂടെ ഐ ആര് ഇ കമ്പനിയിലെ ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ പോകുന്ന പാതയ്ക്കു സമീപമാണ് ഈ ഓട.
മാലിന്യം നിറഞ്ഞ വെള്ളത്തില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം കാരണം സമീപത്തുള്ളവര്‍ക്കു പുറത്തിറിങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.ഒഴുകാതെ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ജലജന്യ രോഗങ്ങുള്പ്പെടെ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഓടയിലെ വെള്ളം ഒഴുകി തോട് വഴി ചവറ ടിഎസ് കനാലില്‍ എത്തേണ്ടതാണ്. ഒഴുക്ക് നഷ്ടപ്പെട്ടതിനാല്‍ വെള്ളം കെട്ടി നിന്ന് കൊതുകും മറ്റു പ്രാണികളും പെരുകുകയും ചെയ്തിട്ടുണ്ട്.ഓടയില്‍ നിന്ന് വെള്ളം കരകവിഞ്ഞാല്‍ സമീപത്തെ വീടുകളിലേക്ക് മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്തും.
Tags : nattu vishesham Garbage is piling piling up