x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂരി​ലെ ഷി​ഗെ​ല്ല രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല


Published: June 17, 2026 05:50 AM IST | Updated: June 17, 2026 05:51 AM IST

പ​ര​വൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത ഷി​ഗെ​ല്ല കേ​സു​ക​ളി​ൽ നാ​ലെ​ണ്ണം പ​ര​വൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ. തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ ഷി​ഗെ​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും രോ​ഗ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ഉ​റ​വി​ട​വം ക​ണ്ട​ത്താ​നാ​യി​ട്ടി​ല്ല.

പ​ര​വൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത നാ​ലു കേ​സു​ക​ളി​ലും രോ​ഗി​ക​ൾ 18 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ്. 2024 ഫെ​ബ്രു​വ​രി യി​ൽ പൊ​ഴി​ക്ക​ര കോ​ങ്ങാ​ലി​ൽ നാ​ലു വ​യ​സു​കാ​ര​നും 2024 ജൂ​ണി​ൽ കി​ഴ​ക്കി​ടം​മു​ക്കി​ൽ എ​ട്ടു വ​യ​സു​കാ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​വ​രെ​ല്ലാം രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ഭാ​ഗ​ത്തെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ് ഷി​ഗെ​ല്ല ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ തേ​ടി രോ​ഗ മു​ക്ത​രാ​യി.

ഇ​വ​രു​ടെ മ​റ്റൊ​രു സ​ഹോ​ദ​രി ഷി​ഗെ​ല്ല ല​ക്ഷ​ണ​ങ്ങ​ളോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​ണ്. ഇ-​കോ​ളി​യു​മാ​യി സാ​മ്യ​മു​ള്ള ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ ബാ​ധ മു​തി​ർ​ന്ന​വ​ർ​ക്കു ഉ​ണ്ടാ​യാ​ലും കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌ടിക്കാ​റി​ല്ല. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം അ​പ​ക​ട​ക​ര​മാ​യി മാ​റു​ന്ന​ത്.
രോ​ഗ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ഉ​റ​വി​ടം ക​ണ്ടെ​ത്തി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ രോ​ഗ​നി​യ​ന്ത്ര​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ​യ്ക്കും രോ​ഗ പ​ക​ർ​ച്ച​യ്ക്കും സാ​ഹ​ച​ര്യ​മൊ​രു​ക്കി​യേ​ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ ങ്ങ​ൾ.

 ജ​ല പ​രി​ശോ​ധ​ന​യി​ൽ ബാ​ക്‌​ടീ​രി​യ സാ​ന്നി​ധ്യ​മി​ല്ല

പ​ര​വൂ​ർ: നെ​ടു​ങ്ങോ​ല​ത്ത് ഷി​ഗെ​ല്ല സ്ഥിരീ​ക​രി​ച്ച​തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ്ര​ദേ​ശ​ത്ത് നി​ന്ന് ശേ​ഖ​രി​ച്ച ജ​ല സാം​പി​ളു​ക​ളി​ൽ ഷി​ഗെ​ല്ല ബാ​ക്‌ടീ​രി​യ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ രോ​ഗ വാ​ഹ​ക​രാ​യ ബാ​ക്‌​ടീ​രി​യ ശ​രീ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത് വ്യ​ക്തി ശു​ചി​ത്വ​മി​ല്ലാ​യ്‌​മ കാ​ര​ണ​വും പ​ഴ​കി​യ​തും വൃ​ത്തി​ഹീ​ന​മാ​യ സ്ഥല​ത്ത് പാ​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​കാ​നാ​ണ് സാ​ധ്യ​ത.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.ഹോ​ട്ട​ലു​ക​ളി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ക​ള​റു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പ​രി​ശോ​ധ​ന​ക​ളി​ൽ ഫൈ​ൻ ന​ൽ​കു​ന്നു​ണ്ട്.

കൂ​ടാ​തെ ഭ​ക്ഷ്യസു​ര​ക്ഷ വ​കു​പ്പി​ന്‍റെ മ​ൺ​സൂ​ൺ സ്ക്വാ​ഡും ഷി​ഗെ​ല്ലാ സ്ക്വാ​ഡും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധ വാ​ക്സി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വ്യ​ക്തി ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വു​മാ​ണ് ഷി​ഗെ​ല്ല ബാ​ക്‌ടീരി​യ ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ർ​ഗം.

 

Tags :

Recent News

Corehub Up