പത്തനംതിട്ട: എൻഎസ്എസ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പത്മാ കഫെയുടെ അഞ്ചാമത് വാർഷിക ആഘോഷം യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. അറുപതോളം സ്ത്രീകൾ ഉൾപ്പെടെ 75ൽപ്പരം ജീവനക്കാർ പത്തനംതിട്ട പത്മാ കഫെയിൽ ജോലി ചെയ്യുന്നുണ്ട് .
വാർഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കു സാമ്പത്തിക സഹായം, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കു കാഷ് അവാർഡുകൾ എന്നിവ വിതരണം ചെയ്തു. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
യൂണിയൻ സെക്രട്ടറി വി. ഷാബു, യൂണിയൻ ഭാരവാഹികളായ ഗീതാ സുരേഷ്, അഖിലേഷ് എസ്. കാര്യാട്ട്, രാജേന്ദ്രനാഥ് കമലകം, സത്യൻ നായർ, എം. അജിത്, എ.ആർ. രാജേഷ്, ശ്രീജിത്ത് പ്രഭാകർ, എൻ.ആർ. വിജയക്കുറുപ്പ് , എം.ആർ. ശശിധരൻനായർ, ശശികുമാരൻ നായർ, പി. എൻ. രഘൂത്തമൻനായർ, രാജീവ് കുമാർ, എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങളായ സി. കൃഷ്ണകുമാർ, വി.കെ. ബാലചന്ദ്രൻ കുമാർ, കമലാസനൻ കാര്യാട്ട്, ശിവകുമാർ, വനിതാ യൂണിയൻ പ്രസിസന്റ് പി.സി. ശ്രീദേവി, യൂണിയൻ ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ എന്നിവർ നേതൃത്വം നല്കി.
Tags : nattu vishesham Pathanamthitta's Padma Cafe