ചിക്കു എന്ന വളർത്തുനായയുടെ പോസ്റ്ററുകളുമായി ഉടമകൾ.
കോയമ്പത്തൂർ: ശരവണമ്പട്ടിയിലെ പെറ്റ് കെയർ സെന്ററിൽ പരിചരണത്തിനായി ഏല്പിച്ചിരുന്ന വളർത്തുനായ ചത്ത സംഭവം വിവാദമാകുന്നു.
നായയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉടമകൾ പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ചിക്കു എന്ന നായയുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നാണ് ഉടമകളുടെ ആവശ്യം. ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
Tags : Pet dog Nattuvishesham DistrictNews