കോയമ്പത്തൂർ: കോവൈ ആർഎസ് പുരം മേഖലയിൽ 17 വയസുകാരിയുടെ ബാല്യവിവാഹം സിങ്കപ്പെൺ പ്രത്യേക പൊലിസ് സേന തടഞ്ഞു. ബാല്യവിവാഹം നടക്കുന്നതായി 1098 ശിശുസംരക്ഷണ ഹെൽപ്ലൈൻ നമ്പറിൽ ലഭിച്ച വിവരത്തെ തുടർന്നാണ് പൊലിസ് നടപടി സ്വീകരിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിങ്കപ്പെൺ സേനാംഗങ്ങൾ വിവാഹം തടയുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള തുടർനടപടികളും സ്വീകരിച്ചു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബാല്യവിവാഹം തടയുന്നതിനുമുള്ള നടപടികൾ പൊലിസ് ശക്തമാക്കി.