Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Marriage

പ​ട്ടി​ണിയും സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മയും: ഗാ​സ​യിൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​ല​വി​വാ​ഹം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ഗാ​സ: ഗാ​സ​യി​ലെ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​ത​ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​ല​വി​വാ​ഹം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​ന്ന കു​ടും​ബ​ങ്ങ​ൾ ദാ​രി​ദ്ര്യ​ത്തി​ൽനി​ന്നും അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽനി​ന്നും ര​ക്ഷ​നേ​ടാ​നാ​യി ത​ങ്ങ​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ചു അ​യ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

ഗാ​സ​യി​ലെ സു​പ്രീം ശ​രി​യ​ത്ത് കോ​ട​തി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2024ലും 2025ലു​മാ​യി ന​ട​ന്ന വി​വാ​ഹ​ങ്ങ​ളി​ൽ 20.6 ശ​ത​മാ​ന​വും 18 വ​യ​സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടേ​താ​ണ്. ഇ​തി​ൽ 15 വ​യ​സി​ന് താ​ഴെ​യു​ള്ള 627 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. യു​ദ്ധ​ത്തി​ന് മു​മ്പ് ഗാ​സ​യി​ൽ ബാ​ല​വി​വാ​ഹ നി​ര​ക്ക് കു​റ​ഞ്ഞി​രു​ന്നു.

പ​ട്ടി​ണി, അ​ഭ​യാ​ർഥി ക്യാ​മ്പു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ, മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. വി​വാ​ഹി​ത​രാ​കു​ന്ന​തോ​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ത്യേ​ക സ​ഹാ​യ റേ​ഷ​ൻ ല​ഭി​ക്കു​മെ​ന്ന​ത് പ​ല കു​ടും​ബ​ങ്ങ​ളെ​യും ഇ​തി​ന് പ്രേ​രി​പ്പി​ക്കു​ന്നു.

വി​വാ​ഹി​ത​രാ​യ പ​ല പെ​ൺ​കു​ട്ടി​ക​ളും ഭ​ർ​ത്താ​ക്ക​ന്മാ​രി​ൽനി​ന്നും ഭ​ർ​തൃ​വീ​ട്ടു​കാ​രി​ൽനി​ന്നും അ​തി​ക്രൂ​ര​മാ​യ ശാ​രീ​രി​ക​വും ലൈം​ഗി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സമയത്തെ ഗ​ർ​ഭ​ധാ​ര​ണം പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. പോ​ഷ​കാ​ഹാ​ര​ക്കു​റ​വും മ​തി​യാ​യ ചി​കി​ത്സ​യു​ടെ അ​ഭാ​വ​വും മൂലം ഗ​ർ​ഭ​മ​ല​സു​ന്ന​തും പ്ര​സ​വ​സ​മ​യ​ത്തെ അ​മി​ത ര​ക്ത​സ്രാ​വ​വും ഗാ​സ​യി​ൽ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടാ​ത്ത വി​വാ​ഹ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ യ​ഥാ​ർ​ത്ഥ ബാ​ല​വി​വാ​ഹ നി​ര​ക്ക് ഇ​തി​ലും കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

Latest News

Corehub Up