Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cafe

Pathanamthitta

പ​ത്ത​നം​തി​ട്ട പ​ത്മാ ക​ഫെ അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

പ​ത്ത​നം​തി​ട്ട: എ​ൻ​എ​സ്എ​സ് പ​ത്ത​നം​തി​ട്ട യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്മാ ക​ഫെ​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വു​മാ​യ ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റു​പ​തോ​ളം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 75ൽ​പ്പ​രം ജീ​വ​ന​ക്കാ​ർ പ​ത്ത​നം​തി​ട്ട പ​ത്മാ ക​ഫെ​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട് .

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം, വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ഷാ​ബു, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഗീ​താ സു​രേ​ഷ്, അ​ഖി​ലേ​ഷ് എ​സ്. കാ​ര്യാ​ട്ട്, രാ​ജേ​ന്ദ്ര​നാ​ഥ് ക​മ​ല​കം, സ​ത്യ​ൻ നാ​യ​ർ, എം. ​അ​ജി​ത്, എ.​ആ​ർ. രാ​ജേ​ഷ്, ശ്രീ​ജി​ത്ത് പ്ര​ഭാ​ക​ർ, എ​ൻ.​ആ​ർ. വി​ജ​യ​ക്കു​റു​പ്പ് , എം.​ആ​ർ. ശ​ശി​ധ​ര​ൻ​നാ​യ​ർ, ശ​ശി​കു​മാ​ര​ൻ നാ​യ​ർ, പി. ​എ​ൻ. ര​ഘൂ​ത്ത​മ​ൻ​നാ​യ​ർ, രാ​ജീ​വ് കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളാ​യ സി. ​കൃ​ഷ്ണ​കു​മാ​ർ, വി.​കെ. ബാ​ല​ച​ന്ദ്ര​ൻ കു​മാ​ർ, ക​മ​ലാ​സ​ന​ൻ കാ​ര്യാ​ട്ട്, ശി​വ​കു​മാ​ർ, വ​നി​താ യൂ​ണി​യ​ൻ പ്ര​സി​സ​ന്‍റ് പി.​സി. ശ്രീ​ദേ​വി, യൂ​ണി​യ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Latest News

Corehub Up