x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം; കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം


Published: June 17, 2026 03:32 AM IST | Updated: June 17, 2026 03:32 AM IST

ക​ണ്ണൂ​ർ: ഇ​ന്ദി​ര ഗാ​ര​ന്‍റിയു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ വ​നി​ത​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ധി​ച്ച സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം. പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും കൗ​ൺ​സി​ല​ർ​മാ​ർ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി.
കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളി​ലെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മേ​യ​ർ പി. ​ഇ​ന്ദി​ര അ​റി​യി​ച്ചു. മ​തി​യാ​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം മൂ​ലം വേ​ണ്ട രീ​തി​യി​ൽ ശു​ചീ​ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലാ​യെ​ന്നും ടൗ​ൺ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്ര​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ല അ​ഥോ​റി​റ്റി​യു​ടെ മെ​ല്ലെ​പോ​ക്ക് ന​യ​ത്തെ കൗ​ണ്‍​സി​ല​ർ​മാ​ർ വി​മ​ര്‍​ശി​ച്ചു. ജ​ല അ​ഥോറി​റ്റി ജ​ല വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി വെ​ട്ടി​പൊ​ളി​ച്ച റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യി പൂ​ർ​ണ​മാ​യി റോ​ഡു​ക​ൾ ന​ന്നാ​ക്കാ​നു​ള്ള ശ്ര​മം അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ കൗ​ൺ​സി​ല​ർ​മാ​രും ജ​ല​അ​ഥോ​റി​റ്റി​യി​ല്‍ പോ​യി സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.
ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ സീ​ബ്ര​ലൈ​ൻ പു​ന​സ്ഥാ​പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. തെ​രു​വുനാ​യ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ൺ​സി​ല​ർ​മാ​ർ ആ​ശ​ങ്ക അ​റി​യി​ച്ച​തി​നെത്തു ട​ർ​ന്ന് തെ​രു​വുനാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച പ​ല തെ​രു​വു വി​ള​ക്കു​ക​ളും മ​ര​ച്ചി​ല്ല​ക​ള്‍​ക്കി​ട​യി​ലാ​യ​തി​നാ​ല്‍ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി കൗ​ൺ​സി​ല​ർ​മാ​ർ അ​റി​യി​ച്ചു. അ​ത്ത​രം ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റാ​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി.

ടെ​ണ്ട​ര്‍ എ​ടു​ത്ത് പ​ണി പൂ​ർ​ത്തി​ക്ക​രി​ക്കാ​ത്ത ക​രാ​റു​കാ​ര്‍​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​നും കൗ​ൺ​സി​ലി​ൽ തീ​രു​മാ​ന​മാ​യി. ന​ട​ന്‍ സ​ലീം കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ കൗ​ണ്‍​സി​ല്‍ യോ​ഗം അ​നു​ശോ​ചി​ച്ചു.
ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​പി. താ​ഹി​ര്‍, റി​ജി​ല്‍​മാ​ക്കു​റ്റി, പി. ​ഷ​മീ​മ, റി​ഷാം താ​ണ, വി.​കെ. പ്ര​കാ​ശി​നി, വി. ​പു​രു​ഷോ​ത്ത​മ​ൻ, പി. ​മ​ഹേ​ഷ്, എ.​കെ. മ​ജേ​ഷ്, ടി. ​പ്ര​ദീ​പ്, ഡോ. ​കെ.​സി. വ​ത്സ​ല, ടി.​പി. ഫ​സ്‌​ലിം, ഇ. ​ബീ​ന എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : Special Nattuvishesham District News

Recent News

Corehub Up