x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​തെ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ


Published: June 17, 2026 03:48 AM IST | Updated: June 17, 2026 03:48 AM IST

ആ​ല​ക്കോ​ട്: കോ​ടി​ക​ൾ ചെ​ല​വി​ട്ട് നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ തു​റ​ന്നു കൊ​ടു​ത്തി​ല്ല. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഒ​ന്പ​ത് മാ​സം ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​ഞ്ഞ​തോ​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ ഇ​വി​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും എം​എ​ൽ​എ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളാ​ണ് യ​ഥാ​ർ​ഥ ല​ക്ഷ്യ​ത്തി​ലെ​ത്താ​തെ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്. പ​ഴ​യ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​യി​രു​ന്നു പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി പു​തി​യ​ത് നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന​ക​ത്തെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബാ​ക്കി​യു​ള്ള​തി​നാ​ലാ​ണ് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

അ​തേസ​മ​യം ബ​ന്ധ​പ്പെ​ട്ട​വ​ർ കാ​ട്ടു​ന്ന അ​നാ​സ്ഥ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത് വൈ​കി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. നേ​ര​ത്തെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ധ പ​രി​പാ​ടി​ക​ൾ, പൊ​തു​ച​ട​ങ്ങു​ക​ൾ എ​ന്നി​വ ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മേ വി​വാ​ഹ​മു​ൾ​പ്പ​ടെ​യു​ള്ള സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്കും ക​മ്യൂ​ണി​റ്റി ഹാ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​തി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​ന​വും ല​ഭി​ച്ചി​രു​ന്നു. ക​മ്യൂ​ണി​റ്റി ഹാ​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

 

Tags : Alakodu Panchayat Nattuvishesham District News

Recent News

Corehub Up