x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച: ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍


Published: June 17, 2026 03:02 AM IST | Updated: June 17, 2026 03:02 AM IST

ചീ​മേ​നി: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ വീ​ട്ടി​നു​ള്ളി​ല്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് ക​ത്തി കാ​ട്ടി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്ത് നാ​പ്പ സ്വ​ദേ​ശി ബ​ക്‌​സ അ​ലി അ​ബ്ബാ​സ് അ​ലി സെ​യ്ദി​നെ​യാ​ണ് ചീ​മേ​നി പോ​ലീ​സ് ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ഏ​പ്രി​ല്‍ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ ചീ​മേ​നി തൊ​ടു​വ​ള​ത്താ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ എം. ​നാ​രാ​യ​ണി (75) ആ​ണ് ക​വ​ര്‍​ച്ച​ക്കി​ര​യാ​യ​ത്.

ഇ​വ​രു​ടെ മ​ക​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ ക​വ​ര്‍​ച്ച​ക്കാ​ര​ന്‍ വ​യോ​ധി​ക​യെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് അ​ര​പ​വ​ന്‍ തൂ​ക്കം വ​രു​ന്ന ര​ണ്ടു സ്വ​ര്‍​ണ ക​മ്മ​ല്‍ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ഊ​രി എ​ടു​ത്തു. ഷെ​ല്‍​ഫി​ല്‍ നി​ന്നു 1000 രൂ​പ​യും ക​വ​ര്‍​ന്നു.ആ​ദ്യം പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. ചീ​മേ​നി പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്കി​പ്പു​റം പ്ര​തി പി​ടി​യി​ലാ​യ​ത്. ചീ​മേ​നി എ​സ്‌​ഐ ശ​ശി, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജീ​വ​ന്‍, ര​തീ​ഷ്, ഹോം​ഗാ​ര്‍​ഡ് സു​രേ​ശ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Robbery Nattuvishesham District News

Recent News

Corehub Up